ETV Bharat / state

കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് പാസ് നിയന്ത്രണത്തിന് ഇളവ്; ഉത്തരവുമായി ബിജു പ്രഭാകര്‍ - പാസ് നിയന്ത്രണത്തിന് ഇളവ്

സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് സൗജന്യ യാത്ര പാസ് അനുവദിച്ച് സിഎംഡി ബിജു പ്രഭാകറിന്‍റെ ഉത്തരവ്

free pass for workers union  biju prabhakar  workers union  workers union in ksrtc  participate in conferences  latest news in ksrtc  latest news in trivandrum  തൊഴിലാളി യൂണിയനുകൾക്ക് സൗജന്യ യാത്രാ പാസ്  സൗജന്യ യാത്രാ പാസ്  ബിജു പ്രഭാകര്‍  കെഎസ്ആർടിസി  cmd biju prabhakar  സിഎംഡി ബിജു പ്രഭാകറിന്‍റെ ഉത്തരവ്  സിഐടിയു  ബിഎംഎസ്  ജനറൽ കൗൺസിൽ യോഗം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  പാസ് നിയന്ത്രണത്തിന് ഇളവ്  ഉത്തരവുമായി ബിജു പ്രഭാകര്‍
കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് പാസ് നിയന്ത്രണത്തിന് ഇളവ്; ഉത്തരവുമായി ബിജു പ്രഭാകര്‍
author img

By

Published : Sep 21, 2022, 4:36 PM IST

തിരുവനന്തപുരം: സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് സൗജന്യ യാത്ര പാസ് അനുവദിച്ച് സിഎംഡി ബിജു പ്രഭാകറിന്‍റെ ഉത്തരവ്. സിഐടിയു, ബിഎംഎസ് യൂണിയനുകൾക്കാണ് പാസ് നിയന്ത്രണത്തിന് ഇളവ് വരുത്തിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ ഒരേ സമയം മൂന്ന് ജീവനക്കാരിൽ കൂടുതൽ സൗജന്യ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാകില്ല. ഈ നിയന്ത്രണത്തിനാണ് ഇളവ് നൽകിയിരിക്കുന്നത്.

കൽപ്പറ്റയിൽ നടക്കുന്ന കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്‍റെ ജനറൽ കൗൺസിൽ യോഗം നടക്കുന്നതിനാൽ 21, 22, 23, 24 തീയതികളിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ പാസ് നിയന്ത്രണത്തിന് ഇളവ് വരുത്തിയിരിക്കുന്നതായി ഉത്തരവിൽ പറയുന്നു. കെ.എസ്.ടി. എറണാകുളത്ത് വച്ച് നടക്കുന്ന എംപ്ലോയീസ് സംഘ് (ബിഎംഎസ്)ന്‍റെ സംസ്ഥാന ജനറൽ ബോഡി യോഗം നടക്കുന്ന 21, 22 തീയതികളിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകളിൽ പാസ് നിയന്ത്രണത്തിന് ഇളവ് വരുത്തിയിരിക്കുന്നതായും എംഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. കാട്ടാക്കട ഡിപ്പോയിൽ വിദ്യാർഥിനിക്ക് അർഹതപ്പെട്ട കൺസെഷൻ നിഷേധിച്ച് പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നാലെയാണ് മാനേജ്‌മെന്‍റിന്‍റെ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.