തിരുവനന്തപുരം : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഹൈക്കോടതിയിലാകും വിധിക്കെതിരെ അപ്പീല്‍ നല്‍കുക. 2014 മുതല്‍ 2016 വരെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ബിഷപ്പിനെതിരായ കേസ്. കേസ് പരിഗണിച്ച കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്‌ജി ജി ഗോപകുമാറാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞത്. വെറുതെവിടുന്നു എന്ന ഒറ്റവരിയിലായിരുന്നു വിധിപ്രസ്‌താവം.
ALSO READ: ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കും; എതിര്‍ത്ത് സിപിഐ
വിധിക്കെതിരെ കോട്ടയം ജില്ല പൊലീസ് മേധാവിയും ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയുമായ എസ് ഹരിശങ്കര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ്, അപ്പീല്‍ പോകാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചത്. വിധിക്കെതിരെ കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.