ETV Bharat / state

തലസ്ഥാനനഗരിയിൽ യുവജനോത്സവം നാലാം ദിവസത്തിലേക്ക് - youth festival in thiruvananthapuram

മൂന്നാം ദിവസമായ ഇന്നലെ ഒമ്പത് വേദികളിലായി 31 മത്സരങ്ങൾ നടന്നു.

തലസ്ഥാനനഗരിയിൽ യുവജനോത്സവം നാലാം ദിവസത്തിലേക്ക്  യുവജനോത്സവം  കേരള സർവകലാശാല  thiruvananthapuram  youth festival in thiruvananthapuram  fourth day of youth festival
തലസ്ഥാനനഗരിയിൽ യുവജനോത്സവം നാലാം ദിവസത്തിലേക്ക്
author img

By

Published : Mar 5, 2020, 4:39 AM IST

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്‍റെ മൂന്നാം ദിവസമായ ബുധനാഴ്‌ച ഒമ്പത് വേദികളിലായി 31 മത്സരങ്ങൾ നടന്നു. മോഹിനിയാട്ടം, കുച്ചിപ്പൊടി, ഓട്ടംതുള്ളൽ, ചാക്യാർകൂത്ത്, ദഫ് മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളാണ് വിവിധ വേദികളിൽ അരങ്ങേറിയത്.

തലസ്ഥാനനഗരിയിൽ യുവജനോത്സവം നാലാം ദിവസത്തിലേക്ക്

പ്രധാന വേദിയായ ആർട്ടിക്കിൾ 14 ൽ നിശ്ചയിച്ചിരുന്ന മോഹിനിയാട്ടം, മാർഗംകളി എന്നിവ എസ്.എൻ കോളജിലെ അഞ്ചാം വേദിയായ അജയ് നഗറിലേക്കും അഞ്ചാം വേദിയിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഒന്നാം വേദിയിലേക്ക് മാറ്റിയതും മത്സരാർഥികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. സമയബന്ധിതമായി വേദിയിൽ മത്സരങ്ങൾ അവസാനിക്കാത്തതാണ് വേദി മാറ്റത്തിന് കാരണമായതെന്ന് സംഘാടകർ പറഞ്ഞു.

മത്സരങ്ങൾ പലതും നാല് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചത് ബുധനാഴ്‌ച രാവിലെ ആറ് മണിക്കാണ്. ചാക്യാർകൂത്ത് മത്സരത്തിൽ അനന്തകൃഷ്‌ണൻ എ.ആർ ( യൂണിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം), അതുൽ ആനന്ദ് (എൻഎസ്എസ് ലോ കോളജ് കൊട്ടിയം) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.