ETV Bharat / state

സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ നാലുവർഷ ബിരുദ പഠനത്തിന് കേരള സര്‍വകലാശാലയില്‍ നാളെ തുടക്കമാകും

author img

By ETV Bharat Kerala Team

Published : Oct 31, 2023, 11:06 PM IST

Four year degree കാര്യവട്ടം ക്യാമ്പസിലെ സെന്‍റര്‍ ഫോർ അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസിന്‍റെ ഭാഗമായാണ് നാലുവർഷ ബിരുദ കോഴ്‌സ് തുടങ്ങുന്നത്

Four year degree  Four years of UG  Kerala University  Four years of undergraduate  കേരള സര്‍വകലാശാല  നാലു വർഷ ബിരുദ പഠനം  Center for Undergraduate Studies  Undergraduate Studies  സെന്‍റര്‍ ഫോർ അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസ്‌  Four year degree course  നാലുവർഷ ബിരുദ കോഴ്‌സ്  Kerala University has started four year UG studies
Four year degree at Kerala University

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ നാലുവർഷ ബിരുദ പഠനത്തിന് (Four year degree) നാളെ കേരള സര്‍വകലാശാലയിൽ തുടക്കമാകും. കാര്യവട്ടം ക്യാമ്പസിലെ സെന്‍റര്‍ ഫോർ അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസിന്‍റെ (Center for Undergraduate Studies) ഭാഗമായാണ് നാലുവർഷ ബിരുദ കോഴ്‌സ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തിൽ ഒരു കോഴ്‌സ്‌ മാത്രമാണ് ആരംഭിക്കുന്നത്.

ബിഎ ഓണേഴ്‌സ് പൊളിറ്റിക്കൽ ആന്‍റ് ഇന്‍റർനാഷണൽ റിലേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുക. ആദ്യ വർഷം ഫൗണ്ടേഷൻ കോഴ്‌സും രണ്ടാം വർഷം മുതൽ വിഷയാധിഷ്‌ഠിത പഠനവുമാണ് നടക്കുക. ഇവയിൽ ഏതെങ്കിലും ഒന്ന് മേജർ ആയും ബാക്കിയുള്ളത് ഉപ വിഷയങ്ങളായും പഠിക്കാം. ആകെ 30 സീറ്റുകളിലേക്കായി 301 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ നിന്നും മാർക്ക്‌ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകിയത്.

നാലു വർഷ ബിരുദ വിഭാഗത്തിൽ അധ്യാപകരാവുന്നത് സർവകലാശാലയിലെ വിരമിച്ച അധ്യാപകരായിരിക്കും. എമിരറ്റസ് പ്രൊഫസർമാരായാണ് ഇവരെ പരിഗണിക്കുക. വിരമിച്ച അധ്യാപകർക്ക് യുജിസി നൽകുന്ന ദേശീയ അംഗീകാരമാണ് എമിരറ്റസ്. നാലുവർഷ ബിരുദ കോഴ്‌സില്‍ മൂന്നുവർഷം കഴിയുമ്പോൾ ഡിഗ്രിയും നാലുവർഷം പൂർത്തിയാക്കിയാൽ ബിഎ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡിഗ്രിയും നേടാം.

നാലാം വർഷത്തിൽ പ്രധാന വിഷയങ്ങള്‍ അടിസ്ഥാനമാക്കി ഡെസേർട്ടഷൻ, ഇന്‍റേണ്‍ഷിപ്പ്, ഫീൽഡ് സർവേ എന്നിവയാണ് ഉണ്ടാവുക. നാലുവർഷം പൂർത്തിയാക്കിയാൽ പിന്നീട് പിജിക്ക് ഒരു വർഷം പഠിച്ചാൽ മതിയാകും. അടുത്ത അധ്യയന വർഷം തൊട്ട് കേരള സർവകലാശാലയിലെ എല്ലാ കോളജുകളിലും ബിരുദ കോഴ്‌സ് നാലുവർഷമാവും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോസയൻസ് കോഴ്‌സ് മാതൃകയിൽ 15 അത്യാധുനിക കോഴ്‌സുകൾ തുടങ്ങും.

നാല് വര്‍ഷ ബിരുദ കോഴ്‌സ്: ബിരുദ കോഴ്‌സുകൾ നാല് വർഷം ആക്കുന്നതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി 39 അംഗ സമിതിയെ നിയമിച്ചിരുന്നു. സമിതി തയ്യാറാക്കുന്ന മാതൃക പാഠ്യപദ്ധതി സർവകലാശാല തലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പാക്കും. തുടർന്ന്, സിലബസ് പരിഷ്‌കരണം നടത്തുകയും ആവശ്യമെങ്കിൽ ഭേദഗതികളുടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ പാഠ്യപദ്ധതി പുനസംഘടന നടപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.

രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യായന വർഷം മുതൽ നാല് വർഷം ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ വ്യക്തമാക്കിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നത്. ബിരുദ പഠനത്തോടൊപ്പം തന്നെ ഗവേഷണ അഭിമുഖ്യവും തൊഴിൽ വൈദഗ്‌ധ്യവും വിദ്യാർഥികളിൽ വർധിപ്പിക്കാൻ വേണ്ടിയാണ് നാല് വർഷം ബിരുദ കോഴ്‌സുകൾക്ക് തുടക്കം കുറിക്കുന്നത്.

ALSO READ: നാലുവർഷ ബിരുദം : കേരള സർവകലാശാലയിലെ ആദ്യ കോഴ്‌സ് ഈ മാസം തുടങ്ങും

ALSO READ: 'ബിരുദ പഠനം ഇനി നാല് വർഷം'; മൂന്ന് വർഷ കോഴ്‌സുകൾ ഈ വർഷം കൂടി മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.