ETV Bharat / state

Four Year Degree | നാലുവർഷ ബിരുദം : കേരള സർവകലാശാലയിലെ ആദ്യ കോഴ്‌സ് ഈ മാസം തുടങ്ങും

Four Year Degree Courses at Kariavattom | ആദ്യ ഘട്ടത്തില്‍ നാലുവർഷ ബിരുദ കോഴ്‌സില്‍ അധ്യാപകരാവുന്നത് യൂണിവേഴ്‌സിറ്റിയിലെ വിരമിച്ച അധ്യാപകരായിരിക്കും. എമിരറ്റസ് പ്രൊഫസർമാരായാണ് ഇവരെ പരിഗണിക്കുക.

Etv Bharat Four Year Degree in Kerala University  Kerala 4 Year Degree  Kariavattom 4 Year Degree  നാലുവർഷ ബിരുദ കോഴ്‌സ്  കേരള സർവകലാശാല  Four Year Degree Courses Kerala  നാലു വർഷ ബിരുദം  കേരള സർവകല നാലു വർഷ ബിരുദം  Four Year Degree Courses at Kariavattom  Four Year Degree in Kerala  Four Year Degree Courses
Four Year Degree- Courses Commense From This Month
author img

By ETV Bharat Kerala Team

Published : Oct 7, 2023, 4:37 PM IST

തിരുവനന്തപുരം : കേരള സർവകലാശാലയ്ക്ക് (Kerala University) കീഴിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ നാലുവർഷ ബിരുദ കോഴ്‌സിന് കാര്യവട്ടത്ത് ഈ മാസം 15 ന് തുടക്കമാകും (Four Year Degree- Courses of Kerala University Commense From This Month). ബിഎ ഓണേഴ്‌സ് പൊളിറ്റിക്കൽ ആന്‍റ് ഇന്‍റർനാഷണൽ റിലേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തിൽ ഉള്ളത്. 250 പേരാണ് കോഴ്‌സുകളില്‍ ചേരാന്‍ അപേക്ഷ നൽകിയത്.

കാര്യവട്ടം ക്യാമ്പസിലെ സെന്‍റര്‍ ഫോർ അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസിന്‍റെ ഭാഗമായാണ് (Centre for Undergraduate Studies, Kariavattom) നാലുവർഷ ബിരുദ കോഴ്‌സ് തുടങ്ങുന്നത്. ഈ വിഭാഗത്തിൽ അധ്യാപകരാവുന്നത് സർവകലാശാലയിലെ വിരമിച്ച അധ്യാപകരായിരിക്കും. എമിരറ്റസ് പ്രൊഫസർമാരായാണ് ഇവരെ പരിഗണിക്കുക (Emeritus Professor). വിരമിച്ച അധ്യാപകർക്ക് യുജിസി നൽകുന്ന ദേശീയ അംഗീകാരമാണ് എമിരറ്റസ്.

അടുത്ത അധ്യയന വർഷം തൊട്ട് കേരള സർവകലാശാലയിലെ എല്ലാ കോളജുകളിലും ബിരുദ കോഴ്‌സ് നാലുവർഷമാവും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (Indian Institute of Science, Bengaluru) ബയോസയൻസ് കോഴ്‌സ് മാതൃകയിൽ 15 അത്യാധുനിക കോഴ്‌സുകൾ തുടങ്ങും.

Also Read: 'നാലുവര്‍ഷ ബിരുദ കോഴ്‌സ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും'; കൂടിയാലോചനകളില്ലാതെ നടപ്പിലാക്കാന്‍ ശ്രമമെന്ന് വിഡി സതീശൻ

നാലുവർഷ ബിരുദ കോഴ്‌സില്‍ മൂന്നുവർഷം കഴിയുമ്പോൾ ഡിഗ്രിയും നാലുവർഷം പൂർത്തിയാക്കിയാൽ ബിഎ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡിഗ്രിയും നേടാം. നാലാം വർഷത്തിൽ പ്രധാന വിഷയങ്ങള്‍ അടിസ്ഥാനമാക്കി ഡെസേർട്ടഷൻ, ഇന്‍റേണ്‍ഷിപ്പ്, ഫീൽഡ് സർവേ എന്നിവയാണ് ഉണ്ടാവുക. നാലുവർഷം പൂർത്തിയാക്കിയാൽ പിന്നീട് പിജിക്ക് ഒരു വർഷം പഠിച്ചാൽ മതിയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.