തിരുവനന്തപുരം: നാല് കാലുള്ള കോഴികുഞ്ഞ് നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. കുറ്റിച്ചൽ മൈലമൂട് സ്വദേശിനി ചിഞ്ചുവിന് ബന്ധു നൽകിയ കോഴികുഞ്ഞിനാണ് നാലുകാലുള്ളത്.
കുഞ്ഞിലെ തന്നെ കോഴിക്കുഞ്ഞിനെ ലഭിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മറ്റ് കോഴികളിൽ നിന്നും വ്യത്യസ്തമായി നടക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് കൂടുതല്‍ കാലുള്ളത് ചിഞ്ചുവിന്‍റെ ശ്രദ്ധയില്‍ പെട്ടത്.
ഇതോടെ പ്രത്യേക പരിചരണം നല്‍കുന്നതിനായി കോഴിക്കുഞ്ഞിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ചിഞ്ചു. ഒരു മാസമാണ് കോഴിക്കുഞ്ഞിന്‍റെ പ്രായമെന്നും കോഴിയെ കാണാന്‍ നിരവധി ആളുകള്‍ എത്തുന്നതായും ചിഞ്ചു പറഞ്ഞു.
also read: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു