ETV Bharat / state

Forward Community Corporation Chairmanship | ഗണേഷിന്‍റെ എതിര്‍പ്പ് ; മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയത് മരവിപ്പിച്ചു

KB Ganeshkumar Protests : മുഖ്യമന്ത്രി മരവിപ്പിച്ചത്‌ കേരള കോൺഗ്രസ് ബി പ്രതിനിധി കെ.ജി.പ്രേംജിത്തിനെ മാറ്റി, സിപിഎം അംഗം എം രാജഗോപാലൻ നായരെ ചെയർമാനായി നിയമിച്ച ഉത്തരവ്

state forward Corporation  CPM  kerala congress B  Chairman Position  kswcfc  കേരള കോൺഗ്രസ് ബി  എം രാജഗോപാലൻ നായർ  കെ ജി പ്രേംജിത്ത്‌  മുന്നോക്ക വികസന കോര്‍പ്പറേഷന്‍  ഗണേഷ്‌കുമാർ  സിപിഎം  objection of Ganesh kumar  Ganesh kumar
cpm-taking-in-charge-of-kerala-state-forward-corporation-chairman-position
author img

By ETV Bharat Kerala Team

Published : Sep 5, 2023, 12:44 PM IST

തിരുവനന്തപുരം : മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ (Kerala State Welfare Corporation for Forward Communities Limited) മാറ്റിയ തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് ബിയുമായി ചര്‍ച്ച ചെയ്യാതെ സിപിഎം ഏകപക്ഷീയമായി ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു (Forward Community Corporation Chairmanship Row).

മുന്നണി മര്യാദ പാലിക്കാതെയുള്ള ഇടപെടല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഗണേഷ്‌കുമാർ മുഖ്യമന്ത്രിയേയും മുന്നണി നേതൃത്വത്തേയും അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കേരള കോണ്‍ഗ്രസ് ബി പ്രതിനിധി കെ.ജി.പ്രേംജിത്ത് തന്നെ കോര്‍പറേഷന്‍ ചെയര്‍മാനായി തുടരും.

നേരത്തെ ഇറക്കിയ ഉത്തരവ് തിരുത്താനും പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് പ്രേംജിത്തിനെ മാറ്റി സിപിഎം പ്രതിനിധിയായ എം രാജഗോപാലന്‍ നായരെ ചെയര്‍മാനായി നിയമിച്ചത്. കേരള കോണ്‍ഗ്രസ് ബിയുമായി യാതൊരുവിധ ചര്‍ച്ചയും നടത്താതെയായിരുന്നു സിപിഎമ്മിന്‍റെ നിര്‍ണായക നീക്കം.

ഇടതുമുന്നണിയുമായി സഹകരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ കേരള കോണ്‍ഗ്രസ് ബി കൈവശം വച്ചിരുന്നതായിരുന്നു മുന്നാക്ക വികസന കോര്‍പറേഷന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പറേഷന്‍റെ ആദ്യ ചെയര്‍മാന്‍ ആർ ബാലകൃഷ്‌ണ പിള്ളയായിരുന്നു. ക്യാബിനറ്റ് പദവിയോടെയായിരുന്നു ഈ നിയമനം. യുഡിഎഫ്‌ വിട്ട്‌ കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണിയുമായി സഹകരിച്ചപ്പോഴും മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ബാലകൃഷ്‌ണ പിള്ള തന്നെയായിരുന്നു.

ബാലകൃഷ്‌ണ പിള്ളയ്ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ് ബി പ്രതിനിധികള്‍ ചെയര്‍മാന്‍മാരായത്. എന്നാല്‍ ഈ രീതി മറികടന്ന്‌ ചര്‍ച്ചയോ യോഗമോ വിളിച്ചുചേർക്കാതെ ഏകപക്ഷീയമായാണ് സിപിഎം, ചെയർമാനെ മാറ്റിയത്. ഇതില്‍ കടുത്ത പ്രതിഷേധമാണ് ഗണേഷ് കുമാര്‍ ഉയര്‍ത്തിയത്. മുന്നണി മര്യാദ പാലിക്കണമെന്നാവശ്യപ്പെട്ടാണ് ഗണേഷ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയത്. ഇതുകൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനം മാറ്റിയത്.

ഇതുസംബന്ധിച്ച് പുതുക്കിയ ഉത്തരവ് ഉടനിറങ്ങും. കെ.ബി ഗണേഷ് കുമാറിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ചും കേരള കോണ്‍ഗ്രസ് ബിക്ക് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. രണ്ടര വര്‍ഷത്തിനുശേഷം ആന്‍റണി രാജു മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ഗണേഷ് കുമാര്‍ മന്ത്രി ആവുകയും ചെയ്യും എന്നാണ് ധാരണ.

എന്നാല്‍ സര്‍ക്കാരിനെതിരെ പോലും രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്നതില്‍ സിപിഎമ്മിന് ഗണേഷ് കുമാറിനോട് അതൃപ്‌തിയുണ്ട്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വലിയ വിമര്‍ശനമാണ് പൊതുവേദിയില്‍ പോലും ഗണേഷ് കുമാര്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അടക്കം ഗണേഷ്‌ കുമാറിനോട് നീരസമുണ്ട്.

ഗതാഗത വകുപ്പിന് പകരം മറ്റൊരു വകുപ്പ് നല്‍കണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസ് ബി ഉന്നയിച്ചിട്ടുണ്ട്. ഇതും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ കടുത്ത നിലപാടിലേക്ക് ഗണേഷ് കുമാര്‍ പോകാനും സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.