ETV Bharat / state

പാലാരിവട്ടം പാലം അഴിമതി ; ടി.ഒ.സൂരജിന്‍റെ വാദം തള്ളി വി.കെ.ഇബ്രാഹിംകുഞ്ഞ് - ernakulam

ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ടതില്ലെന്നും ഫയല്‍ അവസാനമാണ് മന്ത്രിയുടെ പക്കല്‍ എത്തുന്നതെന്നും ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി ; ടി.ഒ.സൂരജിന്‍റെ വാദം തള്ളി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്
author img

By

Published : Sep 18, 2019, 10:05 PM IST

Updated : Sep 19, 2019, 2:02 AM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്‍റെ വാദത്തെ തള്ളി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്. ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ടതില്ലെന്നും ഫയല്‍ അവസാനമാണ് മന്ത്രിയുടെ പക്കല്‍ എത്തുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സാങ്കേതികമായ പിഴവുകളാണ് പാലത്തിനുള്ളതെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

ടി.ഒ.സൂരജിന്‍റെ വാദം തള്ളി വി.കെ.ഇബ്രാഹിംകുഞ്ഞ്

പാലം നിര്‍മ്മാണകമ്പനിക്ക് മുന്‍കൂറായി പണം അനുവദിച്ചത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന് അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞ് കൂടുതല്‍ പ്രതിക്കൂട്ടിലായത്.ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം തെളിവില്ലെന്നും ടി.ഒ.സൂരജ് വിയോജനക്കുറിപ്പ് എഴുതിയതായി അറിയില്ലെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഇബ്രാഹിംകുഞ്ഞിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും പാലം അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി പൂര്‍ണമായി ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വ്യക്തമാക്കി.

Intro:പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ വാദം തള്ളി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്്്. ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടിയേണ്ടതില്ലെന്നും ഫയല്‍ അവസാനമാണ് ഒരു മന്ത്രിയുടെ പക്കല്‍ എത്തുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം തളിവില്ലെന്നും ടി.ഒ.സൂരജ് വിയോജനക്കുറിപ്പ് എഴുതിയതായി അറിയില്ലെന്നും മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പാലയില്‍ രംഗത്തു വന്നു.

പാലം നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂര്‍പണം അനുവദിച്ചത് പൊതുമരാമത്ത്് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന് അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞ് കൂടുതല്‍ പ്രതിക്കൂട്ടിലായത്. എന്നാല്‍ സൂരജിന്റെ ആരോപണം വി.കെ.ഇബ്രാഹിംകുഞ്ഞ്് തള്ളി. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക്് താന്‍ മറുപടി പറയേണ്ട ആവശ്യമില്ല. സാങ്കേതികമായ പിഴവുകളാണ് പാലത്തിനുള്ളതെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

ബൈറ്റ് ഇബ്രാഹിം കുഞ്ഞ്

ഇബ്രാഹിംകുഞ്ഞിന് പിന്തുണയുമായി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തു വന്നു.

ബൈറ്റ് പി.കെ.കുഞ്ഞാലിക്കുട്ടി

അതേസമയം ഇബ്രാഹിംകുഞ്ഞിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും പാലം അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി പൂര്‍ണമയി ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വ്യക്തമാക്കി.

ബൈറ്റ് മുഖ്യമന്ത്രി

ഇടിവി ഭാരത് തിരുവനന്തപുരം
Body:പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ വാദം തള്ളി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്്്. ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക് താന്‍ മറുപടിയേണ്ടതില്ലെന്നും ഫയല്‍ അവസാനമാണ് ഒരു മന്ത്രിയുടെ പക്കല്‍ എത്തുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം തളിവില്ലെന്നും ടി.ഒ.സൂരജ് വിയോജനക്കുറിപ്പ് എഴുതിയതായി അറിയില്ലെന്നും മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പാലയില്‍ രംഗത്തു വന്നു.

പാലം നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂര്‍പണം അനുവദിച്ചത് പൊതുമരാമത്ത്് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്ന് അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞ് കൂടുതല്‍ പ്രതിക്കൂട്ടിലായത്. എന്നാല്‍ സൂരജിന്റെ ആരോപണം വി.കെ.ഇബ്രാഹിംകുഞ്ഞ്് തള്ളി. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ക്ക്് താന്‍ മറുപടി പറയേണ്ട ആവശ്യമില്ല. സാങ്കേതികമായ പിഴവുകളാണ് പാലത്തിനുള്ളതെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

ബൈറ്റ് ഇബ്രാഹിം കുഞ്ഞ്

ഇബ്രാഹിംകുഞ്ഞിന് പിന്തുണയുമായി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തു വന്നു.

ബൈറ്റ് പി.കെ.കുഞ്ഞാലിക്കുട്ടി

അതേസമയം ഇബ്രാഹിംകുഞ്ഞിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും പാലം അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. എല്‍.ഡി.എഫ് ഭരണത്തില്‍ അഴിമതി പൂര്‍ണമയി ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വ്യക്തമാക്കി.

ബൈറ്റ് മുഖ്യമന്ത്രി

ഇടിവി ഭാരത് തിരുവനന്തപുരം
Conclusion:
Last Updated : Sep 19, 2019, 2:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.