ETV Bharat / state

ഭിന്നശേഷിക്കാർക്കുള്ള മുൻഗണന റേഷൻ കാർഡ് പരിഗണനയിലെന്ന് ഭക്ഷ്യ മന്ത്രി

author img

By

Published : Oct 4, 2021, 11:33 AM IST

Updated : Oct 4, 2021, 1:32 PM IST

എത്ര ശതമാനം അംഗ വൈകല്യമുള്ളവരെ മുൻഗണന റേഷൻ കാർഡ് നല്‍കുന്നതിന് ഉൾപ്പെടുത്തണമെന്നത് ചര്‍ച്ചചെയ്യുകയായണെന്നും മന്ത്രി ജി.ആർ അനിൽ.

Food Minister  under consideration  ഭിന്നശേഷിക്കാർ  മുൻഗണന റേഷൻ കാർഡ്  ഭക്ഷ്യ മന്ത്രി  തിരുവനന്തപുരം വാര്‍ത്ത  മന്ത്രി ജി.ആർ അനിൽ  ration card for differently abled
ഭിന്നശേഷിക്കാർക്കുള്ള മുൻഗണന റേഷൻ കാർഡ് പരിഗണനയിലെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് മുൻഗണന റേഷൻ കാർഡ് നൽകുന്നത് സർക്കാർ പരിഗണനയിലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. എത്ര ശതമാനം അംഗ വൈകല്യം ഉള്ളവരെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച ആലോചനകൾ നടക്കുകയാണ്. ഇത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് മുൻഗണന റേഷൻ കാർഡ് നൽകുന്നത് സർക്കാർ പരിഗണനയിലെന്ന് ഭക്ഷ്യ മന്ത്രി.

റേഷൻ കടകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. റേഷൻ വിതരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിനായി വാതിൽപ്പടി വിതരണം നടത്തുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിയ്ക്കും‌. ഒക്ടോബർ 15ന് ശേഷം അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിയ്ക്കും‌. സംസ്ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം തുടരണമോ എന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.

'ഭക്ഷ്യ കിറ്റ് വിതരണം സേവനമായി കാണണം'

കൊവിഡ് പ്രതിസന്ധിയിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. ഈ സാഹചര്യം ഇപ്പോൾ മാറുകയാണെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. കിറ്റ് വിതരണത്തിന് പ്രത്യേക കമ്മിഷൻ വേണമെന്ന റേഷൻ വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല.

കൊവിഡ് കാലത്തെ കിറ്റ് വിതരണം സേവനമായി റേഷൻ വ്യാപാരികൾ കാണണം. ഓണക്കാലത്ത് വിതരണത്തിനുവച്ച കിറ്റിലെ ഏലയ്ക്ക വാങ്ങിയത് സംബന്ധിച്ച അഴിമതി ആരോപണം ദൗർഭാഗ്യകരമാണ്. ടെൻഡർ നടപടികൾ പാലിച്ചാണ് ഏലയ്ക്ക വിതരണം. ഒരു രൂപയുടെ അഴിമതി പോലും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ALSO READ: ഇനിയും ചുരുളഴിയാത്ത കൂടത്തായി; ജോളിയുടെ അരുംകൊല പുറംലോകമറിഞ്ഞിട്ട് രണ്ടാമാണ്ട്

Last Updated : Oct 4, 2021, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.