ETV Bharat / state

CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട് - കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ രണ്ട് പ്രളയം വന്നിട്ടും പ്രളയം നേരിടാനുള്ള സർക്കാരിന്‍റെ മുന്നൊരുക്കങ്ങളിൽ കടുത്ത വീഴ്‌ചയാണ് വന്നതെന്ന് നിയമസഭയുടെ മേശപ്പുറത്തുവെച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Flood  Flood news  CAG Report  CAG Report news  controller and auditor general report  CAG report on flood control  പ്രളയക്കെടുതി  kerala flood  kerala flood 2018  പ്രളയം  സിഎജി റിപ്പോര്‍ട്ട്  ൺട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്  ഫ്ലഡ് ഹസാര്‍ഡ് മാപ്പ്
പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്
author img

By

Published : Nov 11, 2021, 3:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ സര്‍ക്കാറിന് ഗുരുതര വീഴ്‌ചയെന്ന് കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് (Comptroller and Auditor General Report). പ്രളയ നിയന്ത്രണത്തിലും സംസ്ഥാനത്തിന് വീഴ്‌ച വന്നതായി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

ദേശീയ ജലനയം (National Water Policy) അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. ഇത് വലിയ വീഴ്ചയാണ്. വലിയ സ്‌കെയിലിലുള്ള ഫ്ലഡ് ഹസാര്‍ഡ് മാപ്പ് (Flood Hazard Map) സംസ്ഥാനത്ത് ലഭ്യമല്ലെന്നും നിയമസഭയുടെ മേശപ്പുറത്തുവെച്ച സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ച് കൃത്യമായ തല്‍സമയ വിവരങ്ങളില്ലെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രളയ നിയന്ത്രണങ്ങളിൽ ഗുരുതര വീഴ്‌ച

സംസ്ഥാനത്തെ പ്രളയ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും കൃത്യമാണെന്ന സർക്കാരിന്‍റെ വാദത്തെ അപ്പാടെ തള്ളുകയാണ് സിഎജിയുടെ റിപ്പോര്‍ട്ട്. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തിലില്ലെന്ന് സിഎജി കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് നിലവിലുള്ള ഫ്ലഡ് മാപ്പ് ജലകമ്മിഷന്‍റെ പ്രളയസാധ്യത പ്രദേശങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയല്ല തയാറാക്കിയിരിക്കുന്നത്. കാലാവസ്ഥ പ്രവചനം പോലെയല്ല സംസ്ഥാനത്ത് മഴയുണ്ടാകുന്നതെന്ന് വ്യാപക വിമര്‍ശനം സിഎജി റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നുണ്ട്.

രണ്ട്‌ പ്രളയത്തിന് ശേഷവും മുന്നൊരുക്കങ്ങളിൽ വീഴ്‌ച

മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തല്‍സമയ വിവരം നല്‍കുന്നതില്‍ അഞ്ച് വര്‍ഷത്തിനിടെ രണ്ട് പ്രളയം കടന്നു പോയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വിശ്വാസയോഗ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പൂര്‍ണ പരാജയമാണ് സംസ്ഥാനത്തെ സംവിധാനമെന്നാണ് സിഎജിയുടെ കുറ്റപ്പെടുത്തല്‍.

കേരളം കണ്ട 2018ലെ മഹാപ്രളയ സമയത്ത് ഇടമലയാര്‍ റിസര്‍വോയറിന് റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ല. കൊച്ചി വിമാനത്താവളം കമ്മീഷന്‍ ചെയ്‌ത് 20 വര്‍ഷമായിട്ടും പ്രളയമുണ്ടായാല്‍ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാനുള്ള ഡൈവര്‍ഷന്‍ കനാല്‍ (Diversion Canal) ഉറപ്പാക്കിയിട്ടില്ല. കെഎസ്ഇബിയുടെ റിസര്‍വോയറുകളിലൊന്നും 2011നും 2019 നും ഇടയില്‍ സംഭരണശേഷി സര്‍വേകളോ മണ്ണ് അടിയുന്നത് മനസിലാക്കാനോ വേണ്ടിയുള്ള പഠനങ്ങള്‍ നടത്തിയിട്ടില്ല.

മഴ മാപിനി ഇല്ലാതെ പെരിയാർ

തോട്ടപ്പള്ളി സ്‌പില്‍വേയുടെ (Spillway) കവാടത്തില്‍ അഞ്ഞൂറിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചത് സ്‌പില്‍വേയുടെ ശേഷി കുറച്ചെന്നും 2018ലെ പ്രളയത്തില്‍ ആലപ്പുഴയെ ഇത് രൂക്ഷമായി ബാധിച്ചെന്നും സിഎജി കണ്ടെത്തലിൽ പറയുന്നു. 32 മഴ മാപിനികൾ (Rain gauge) ആവശ്യമായ പെരിയാറില്‍ ആറ് മഴ മാപിനികള്‍ മാത്രം ഉപയോഗിച്ചാണ് മഴ അളക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രീതിയിലുള്ള വിവര ശേഖരണത്തില്‍ പാളിച്ചകള്‍ ഉണ്ടാകും.

അണക്കെട്ട് സൈറ്റുകളും സര്‍ക്കാര്‍ ഓഫിസുകളും തമ്മില്‍ ആശയ വിനിമയത്തിനുള്ള സംവിധാനം 2018ലെ പ്രളയത്തിനു ശേഷം പോലും പ്രവര്‍ത്തനക്ഷമമല്ല. 1983ന് ശേഷം ഇടുക്കി ഡാമിന്‍റെ റൂൾകര്‍വ് പുനരവലോകനം ചെയ്യാന്‍ പോലും സംസ്ഥാനം തയറായിട്ടില്ലെന്ന രൂക്ഷ വിമര്‍ശനവും സിഎജി റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്.

Also Read: Mullaperiyar issue: റോഷി അഗസ്റ്റിന് അവകാശ ലംഘന നോട്ടിസ്‌ നല്‍കി പ്രതിപക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.