ETV Bharat / state

തിരുവനന്തപുരത്ത് തോക്കുമായി അഞ്ച് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ - kashmiris held

എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികളിലൊന്നായ സിസ്‌കോയുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്ന ജീവനക്കാരാണ് പിടിയിലായത്.

five kashmiris held with gun with fake license  മതിയായ രേഖകളില്ലാത്ത തോക്കുമായി അഞ്ച് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ  തോക്കുമായി അഞ്ച് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ  കശ്‌മീർ  കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ  വ്യാജ തോക്കുമായി അറസ്റ്റിൽ  തോക്കുമായി അറസ്റ്റിൽ  മതിയായ രേഖകളില്ലാത്ത തോക്കുമായി അറസ്റ്റിൽ  kashmiris held  gun with fake license
മതിയായ രേഖകളില്ലാത്ത തോക്കുമായി അഞ്ച് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ
author img

By

Published : Sep 2, 2021, 8:12 AM IST

തിരുവനന്തപുരം: കൃത്യമായ രേഖകളില്ലാത്ത തോക്കുമായി അഞ്ച് കശ്‌മീര്‍ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. കശ്‌മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്‌താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികളിലൊന്നായ സിസ്‌കോയുടെ വാഹനത്തിന് സുരക്ഷ ഒരുക്കുന്ന ജീവനക്കാരാണ് ഇവര്‍.

മഹാരാഷ്ട്രയിലെ ഏജന്‍സി മുഖേന സിസ്‌കോയില്‍ ജോലി ചെയ്യുന്ന ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പോകുന്ന സമയത്ത് ഇവര്‍ കൈവശം വയ്ക്കുന്ന ഇരട്ടക്കുഴല്‍ തോക്കുകള്‍ക്ക് കൃത്യമായ രേഖകള്‍ ഇല്ലെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ ഉപയോഗിക്കുന്ന 5 തോക്കുകളുടെയും രേഖകള്‍ പൊലീസ് ആദ്യം ആവശ്യപ്പെട്ടു.

ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷം കശ്‌മീരിലെ രജൗരിയിലുള്ള എഡിഎമ്മുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരം രേഖകള്‍ നല്‍കിയിട്ടില്ലെന്ന് എഡിഎം നിലപാടെടുത്തതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

Also Read: ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ

അഞ്ച് തോക്കുകളും 25 വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ തോക്കിനുള്ള രേഖകള്‍ നല്‍കിയത് മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സിയാണെന്നാണ് അഞ്ചുപേരും നല്‍കിയിരിക്കുന്ന മൊഴി. ഇതോടെ ഇവരെ നിയോഗിച്ച ഏജന്‍സി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.