തിരുവനന്തപുരം : ഈ വര്‍ഷം ജൂണ്‍ 30ന് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലേക്കായി കേരളത്തില്‍ നിന്നുള്ള അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പദ്‌മകുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ്, ഇന്‍റലിജന്‍സ് എഡിജിപി ടി കെ വിനോദ്‌കുമാര്‍, ബെവ്റേജസ് കോര്‍പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്‌ത, സപ്ലൈകോ സിഎംഡി സഞ്ജീവ്കുമാര്‍ പട്‌ജോഷി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇവര്‍ക്കുപുറമെ കേന്ദ്ര സര്‍വീസില്‍ നിന്നുള്ള കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍(സ്‌പെഷ്യല്‍ ഡയറക്‌ടര്‍, സിആര്‍പിഎഫ്), ഹരിനാഥ് മിശ്ര(ഡയറക്‌ടര്‍, ഐബി), റാവാഡ ചന്ദ്രശേഖര്‍(എഡിജിപി, ഐബി) എന്നിവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് സംസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
![New state police chief list by Government five member state police chief panel state police chief five IPS officers who is the state police chief new state police chief സംസ്ഥാന പൊലീസ് മേധാവി പൊലീസ് മേധാവി പദത്തിന് അഞ്ച് പേരുടെ പട്ടിക യുപിഎസ്‌സി പദ്‌മകുമാര്‍ ഷേക്ക് ദര്‍വേഷ് സാഹിബ് ടി കെ വിനോദ്‌കുമാര്‍ സഞ്ജിവ് പട്‌ജോഷി യോഗേഷ് ഗുപ്‌ത അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ബി സന്ധ്യ അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്](https://etvbharatimages.akamaized.net/etvbharat/prod-images/17806324_tdhdhd.jpg)
അഞ്ചില്‍ ഒരാള്‍ : ഇതോടെ സംസ്ഥാനത്തുള്ള അഞ്ച് പേരില്‍ നിന്ന് മൂന്നുപേരടങ്ങിയ പാനല്‍ തയ്യാറാക്കി യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്ന് ഒരാളെയായിരിക്കും സര്‍ക്കാര്‍ അടുത്ത പൊലീസ് മേധാവിയായി നിശ്ചയിക്കുക. 30 വര്‍ഷം സര്‍വീസുള്ളവരും ആറുമാസത്തില്‍ കുറയാത്ത സര്‍വീസ് അവശേഷിക്കുന്നതുമായ ഐപിഎസ് ഉദ്യാഗസ്ഥരാണ് സംസ്ഥാന പൊലീസ് മേധാവി പട്ടികയില്‍ ഇടം പിടിക്കാന്‍ യോഗ്യതയുള്ളത്.
യുപിഎസ്‌സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് ഈ പട്ടികയില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുക. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ പദ്‌മകുമാറിനും ഇന്‍റലിജന്‍സ് മേധാവി ടി കെ വിനോദ്‌കുമാറിനും സപ്ലൈകോ എംഡി സഞ്ജീവ് കുമാര്‍ പട്‌ജോഷിക്കും 2025 വരെയും ഷേക്ക് ദര്‍വേഷ് സാഹിബിന് 2024 വരെയും സര്‍വീസുണ്ട്.
പട്ടികയില്‍ ഏറ്റവും പ്രായം കുറവും കൂടുതല്‍ കാലം സര്‍വീസുള്ളതും യോഗേഷ് ഗുപ്‌തയ്ക്കാണ്. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗുപ്‌തയ്ക്ക് 2030 വരെ സര്‍വീസുണ്ട്. യോഗേഷ് ഗുപ്‌ത സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തെത്തിയാല്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അദ്ദേഹം മാറും.
![New state police chief list by Government five member state police chief panel state police chief five IPS officers who is the state police chief new state police chief സംസ്ഥാന പൊലീസ് മേധാവി പൊലീസ് മേധാവി പദത്തിന് അഞ്ച് പേരുടെ പട്ടിക യുപിഎസ്‌സി പദ്‌മകുമാര്‍ ഷേക്ക് ദര്‍വേഷ് സാഹിബ് ടി കെ വിനോദ്‌കുമാര്‍ സഞ്ജിവ് പട്‌ജോഷി യോഗേഷ് ഗുപ്‌ത അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ബി സന്ധ്യ അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്](https://etvbharatimages.akamaized.net/etvbharat/prod-images/17806324_ydhdh.jpg)
പൊലീസ് മേധാവി സ്ഥാനത്തേക്ക് ബി സന്ധ്യ ? : അതിനിടെ ഈ വര്‍ഷം മെയ് 30 ന് വിരമിക്കുന്ന ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി സന്ധ്യ, അനില്‍കാന്ത് വിരമിക്കുന്നതിന് മുന്‍പുള്ള ഒന്നോ രണ്ടോ മാസത്തേക്ക് സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള നീക്കം നടത്തുന്നതായി സൂചനയുണ്ട്. അവസാന ഒന്നോ രണ്ടോ മാസം അനില്‍കാന്തിനെ അവധിയില്‍ പ്രവേശിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തെത്താനാണ് ശ്രമം. അങ്ങനെയെങ്കില്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി പൊലീസ് മേധാവിയാകുന്ന വനിതയായി സന്ധ്യ മാറും.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി പി സെന്‍കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ച് 2017ല്‍ അനുകൂല വിധി നേടിയിരുന്നു. ഈ വിധിയിലാണ് എല്ലാ സംസ്ഥാനങ്ങളും ഇനിമുതല്‍ പാനല്‍ തയ്യാറാക്കി യുപിഎസ്‌സിക്ക് കൈമാറി അതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമേ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കാന്‍ പാടുള്ളൂ എന്ന് ഉത്തരവിട്ടത്. അതുവരെ സംസ്ഥാന സര്‍ക്കാരിന് ഇഷ്‌ടമുള്ള സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനെ പൊലീസ് മേധാവിയായി മന്ത്രിസഭ നിശ്ചയിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.