ETV Bharat / state

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്കായി തെരച്ചിൽ - മത്സ്യബന്ധന വള്ളം മറിഞ്ഞു

മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോനാണ് മരിച്ചത്. കാണാതായ ബിജു, റോബിൻ എന്നിങ്ങനെ മൂന്നുപേര്‍ക്കായി തെരച്ചിൽ തുടരുന്നു.

fishing boat accident off Kerala coast  fishing boat accident in Kerala coast  kerala coast fishing boat accident  fishing boat accident  fisherman death  fishing boat accident one died  മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു  muthalappozhi  മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞു  മുതലപ്പൊഴി  മുതലപ്പൊഴി മത്സ്യത്തൊഴിലാളി മരിച്ചു  മത്സ്യത്തൊഴിലാളി മരിച്ചു  മത്സ്യത്തൊഴിലാളി  മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി  കടലിൽ കാണാതായി  മുങ്ങി മരണം
ബോട്ട്
author img

By

Published : Jul 10, 2023, 10:15 AM IST

Updated : Jul 10, 2023, 12:44 PM IST

മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യ തൊഴിലാളി മരിച്ചു. മൂന്നു പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞത്.

ബോട്ടില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്‍ (42) എന്ന മത്സ്യതൊഴിലാളിയാണ് മരിച്ചത്. കടലിൽ കാണാതായ റോബിൻ (42), ബിജു (48), ബിജു (55) എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ബോട്ട് മറിഞ്ഞതിന് പിന്നാലെ എത്തിയ മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവര്‍ കുഞ്ഞുമോനെ കണ്ടെത്തുകയായിരുന്നു.

അബോധാവസ്ഥയില്‍ കരയിലെത്തിച്ച കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടം നടന്നതിന് പിന്നാലെ മത്സ്യതൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കോസ്റ്റ്ഗാര്‍ഡോ, മറൈന്‍ ആംബുലന്‍സോ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.

നിലവില്‍ കോസ്റ്റ്‌ഗോര്‍ഡ് അടക്കം കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. കടല്‍ പ്രക്ഷുബ്‌ധമായി തുടരുന്നതാണ് തെരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നത്. നേവിയുടെ സഹായം തേടാനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 'രാവിലെ കാലാവസ്ഥ മോശമായിരുന്നു. മത്സ്യത്തൊഴിലാളികൾ യന്ത്രവത്കൃത ബോട്ടിലായിരുന്നു. കാണാതായവർക്കായി ഞങ്ങൾ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്'. - തീരദേശ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വാമനപുരം നദിയും കഠിനംകുളം കായലും അറബിക്കടലിൽ ചേരുന്ന സ്ഥലമാണ് പെരുമാതുറയിലെ മുതലപ്പൊഴി. നിരന്തരം അപകടം നടക്കുന്ന സ്ഥലമാണ് മുതലപ്പൊഴി. നിര്‍മ്മാണത്തിലെ അപാകതയാണ നിരന്തരമുളള അപകടത്തിന് കാരണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം.

കൊയിലാണ്ടിയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി : കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് മത്സ്യതൊഴിലാളിയായിരുന്ന വലിയമങ്ങാട് സ്വദേശി അനൂപ് എന്ന യുവാവിനെ കാണാതായത്. ഹാർബറിന് തെക്കുവശത്തായി ഏകദേശം 500 മീറ്റർ അകലെ വച്ചാണ് അനൂപിനെ കാണാതായത്. തുടർന്ന് ജൂലൈ 8ന് മൃതദേഹം തീരത്തടിയുകയായിരുന്നു. കൊയിലാണ്ടി ഹാർബറിൻ്റെ തെക്ക് ഭാഗത്തായി ഉപ്പാലക്കണ്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഴീക്കലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം തകർന്നു : അഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യ തൊഴിലാളികളും രക്ഷപ്പെട്ടു. വലിയ മത്സ്യബന്ധന വള്ളങ്ങളില്‍ നിന്ന് മീന്‍ കയറ്റി ഹാർബറിൽ എത്തിക്കുന്ന ഓംകാരമെന്ന കാരിയർ വള്ളമാണ് തകർന്നത്. അഴീക്കലില്‍ കഴുകം തുരുത്ത് ഭാഗത്താണ് അപകടം ഉണ്ടായത്.

അപകടത്തെ തുടര്‍ന്ന് മറൈൻ പൊലീസ് ബോട്ട് എത്തിയാണ് തൊഴിലാളികളെ കരയിലേക്ക് എത്തിച്ചത്. കാറ്റിനെ തുടര്‍ന്ന് വള്ളം മറിഞ്ഞ ശേഷം തകരുകയായിരുന്നു. തൊഴിലാളികള്‍ തകർന്ന വള്ളത്തിന്‍റെ അവശിഷ്‌ടങ്ങളില്‍ പിടിച്ചുകിടന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ മറൈന്‍ പൊലീസാണ് ഇവരെ ബോട്ടില്‍ കയറ്റി കരയ്‌ക്കെത്തിച്ചു. വള്ളം പൂർണമായും തകർന്നു. ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കടല്‍ക്ഷോഭത്തെ തുടർന്ന് തോണി മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും അത്ഭുതകതരമായി രക്ഷപ്പെട്ടു.

More read : Canoe Capsized | കൊല്ലം അഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ; കനത്ത കാറ്റിലും മഴയിലും തൊഴിലാളികള്‍ക്ക് അത്ഭുതരക്ഷ

Last Updated : Jul 10, 2023, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.