ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം; രണ്ടാഴ്‌ച പിന്നിട്ടിട്ടും സമവായമായില്ല, സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്‌മയുടെ കരിദിനാചരണം ഇന്ന് - മത്സ്യത്തൊഴിലാളികള്‍

സമരത്തിനെതിരെ വിഴിഞ്ഞം തുറമുഖം - പ്രാദേശിക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കും. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ കടകൾ അടച്ചിടും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച നടക്കും. സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍.

VIZHINJAM PORT  KERALA  TRIVANDRUM  BLACK DAY  FISHERMAN PROTEST  വിഴിഞ്ഞം തുറമുഖ സമരം  കരിദിനം ആചരിക്കും  വിഴിഞ്ഞം തുറമുഖം പ്രാദേശിക കൂട്ടായ്‌മ  കടകൾ അടച്ചിടും  മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച  മത്സ്യത്തൊഴിലാളികള്‍  ലത്തീന്‍ അതിരൂപത പ്രതിനിധികള്‍
വിഴിഞ്ഞം തുറമുഖ സമരം;രണ്ടാഴ്‌ച പിന്നിട്ടിട്ടും സമവായമായില്ല, സമരത്തിനെതിരെ വിഴിഞ്ഞം തുറമുഖം - പ്രാദേശിക കൂട്ടായ്‌മ ഇന്ന് കരിദിനം ആചരിക്കും
author img

By

Published : Aug 29, 2022, 10:13 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. സമരം രണ്ടാഴ്‌ച പിന്നിട്ടിട്ടും വിഷയത്തിൽ സമരക്കാരും സർക്കാരും തമ്മിൽ സമവായമായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിലാണ് ചര്‍ച്ച പരിഹാരമാകാതെ തുടരുന്നത്.

ഇന്ന് കടല്‍ സമരം: ബോട്ടുകളുമായെത്തി വിഴിഞ്ഞം പദ്ധതി പ്രദേശം വളയാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഇത് കൂടാതെ കരമാര്‍ഗമുള്ള സമരവും ഇന്ന് നടക്കും. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടക്കുന്നത്.

മൂന്നാംവട്ട ചർച്ച: സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മന്ത്രിമാരുമായുള്ള ചര്‍ച്ച നടന്നിരുന്നില്ല. മുഖ്യമന്ത്രിയടക്കം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സമരത്തിനെതിരെ കരിദിനം: മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ വിഴിഞ്ഞം തുറമുഖം - പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെ കടകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.