തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാര സമരം നടത്തും. കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് സമരം.
മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഗണിച്ച് വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അതേസമയം വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരവും ഇന്ന് ആരംഭിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമിതി പ്രസിഡന്‍റ് ഏലിയാസ് ജോൺ നടത്തുന്ന നിരാഹാര സമരം സിപിഐഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യും.