തിരുവനന്തപുരം: ചാല മാർക്കറ്റിൽ വില്‍പ്പനക്കെത്തിച്ച 25 കിലോ പഴകിയ മത്സ്യം പിടികൂടി. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കരമന, മണക്കാട് ,പൂന്തുറ എന്നിവിടങ്ങളിലും പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പൂന്തുറയില്‍ നിന്നും ഒരു ടൺ പഴകിയ മത്സ്യമാണ് പിടികൂടിയത്. പാളയം മാർക്കറ്റിൽ നിന്നും 300 കിലോ കേടായ മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പഴകിയ മത്സ്യങ്ങൾ വ്യാപകമായി എത്തുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയതായി നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു ഐപി പറഞ്ഞു.
തിരുവനന്തപുരത്ത് 25 കിലോ പഴകിയ മത്സ്യം പിടികൂടി - latest lock down
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.