തിരുവനന്തപുരം: പട്ടിണി രഹിത കേരളത്തിനായി ഭക്ഷ്യപൊതുവിതരണത്തിൽ വലിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ്. നിലവിലുള്ള ഭക്ഷ്യകിറ്റ് വിതരണം തുടരും. 50 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കും.
നീല- വെള്ള റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപക്ക് 10 കിലോ അരി നൽകും. കൂടാതെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 40 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ ഇതുവരെ 5.5 കോടി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും തോമസ് ഐസക്.