തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി ടി.എം തോമസ് ഐസക് കൊവിഡ് മുക്തനായി. മന്ത്രി ഒരാഴ്‌ച കൂടി നിരീക്ഷണത്തിൽ തുടരും. ഓഗസ്റ്റ് ഏഴിനാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അടക്കം ആറ് മന്ത്രിമാർ നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച മന്ത്രിയാണ് തോമസ് ഐസക്. പിന്നാലെ മന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ധനമന്ത്രി ടി.എം തോമസ് ഐസക് കൊവിഡ് മുക്തനായി - തോമസ് ഐസക് കൊവിഡ് മുക്തനായി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തോമസ് ഐസക് ചികിത്സയിലായിരുന്നു