തിരുവനന്തപുരം: പിഎസ്‌സി സമരത്തില്‍ ചര്‍ച്ചക്കുള്ള വാതില്‍ സര്‍ക്കാര്‍ കൊട്ടിയടച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ ചെയ്യാനുള്ളതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. റദ്ദായ ലിസ്റ്റില്‍ ഇനി ഒന്നും ചെയ്യാനില്ല. ഉദ്യോഗാര്‍ഥികളെ ഇതിനപ്പുറം എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയെന്ന് അദ്ദേഹം ചോദിച്ചു.
ഓരോ പ്രശ്നത്തിലും സര്‍ക്കാര്‍ പ്രതികരിക്കുന്നുണ്ട്. എൽ ജി എസ് ഒഴിവുകൾ നികത്താൻ നടപടി സ്വീകരിച്ചു. ആറു മാസത്തേക്ക് എല്ലാ ലിസ്റ്റും നീട്ടി. ആറ് മാസമുണ്ടെങ്കിലും ഇന്ന് തന്നെ വേണമെന്ന ശാഠ്യം എന്തിനാണ്. എൽ ജി എസ് റാങ്ക് ലിസ്റ്റിൽ വരുന്ന മുഴുവൻ ആളുകൾക്കും ജോലി നൽകണമെന്ന് പ്രതിപക്ഷം പോലും പറയില്ല. ഒഴിവിനാണ് ചെയ്യുന്നത്. നിയമനത്തിനായി പോസ്റ്റ് ഉണ്ടാക്കാൻ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ സമരത്തെ ചിലര്‍ അക്രമത്തിന്‍റെ വേദിയാക്കാന്‍ ശ്രമിക്കുന്നതായും തോമസ് ഐസക് ആരോപിച്ചു.