തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചപ്പോഴും നിലപാടിലുറച്ച് ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രിയുടെ വിശദീകരണത്തോടെയാണ് സിഎജി റിപ്പോര്‍ട്ട ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ധനമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനം ഉന്നയിച്ച ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ റിപ്പോര്‍ട്ട് വന്നപ്പോഴും നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല.
മന്ത്രിയുടെ വിശദാകരണത്തോടെയാണ് സിഎജി റിപ്പര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. സിഎജി അഭിപ്രായങ്ങള്‍ തയാറാക്കുന്നതിന് മുമ്പ് സര്‍ക്കാരിന് വിശദീകരണം നല്‍കാന്‍ അവസരം നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ മറുപടിയുടെ അടിസ്ഥാനത്തില്‍ കരട് ഓഡിറ്റ് റിപ്പോര്‍ട്ട് പരിഷ്‌കരിക്കുകയോ സര്‍ക്കാരിന്‍റെ മറുപടി നിരസിക്കുകയോ ചെയ്യാം. എന്നാല്‍ ഇത് ചെയ്തിട്ടില്ലെന്ന് ധനമന്ത്രി രേഖാമൂലം വ്യക്തമാക്കി.
എന്നാല്‍ ഇത് കീഴ് വഴക്ക ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനമന്ത്രി സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് പുറത്ത് നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വിഡി സതീശന്‍ എംഎല്‍എ വിമര്‍ശിച്ചു. ഇത് വിചിത്രമായ നടപടിയാണ്. സിഎജി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമ്പോള്‍ ധനമന്ത്രിയുടെ പ്രസ്താവനക്ക് പ്രസക്തിയില്ല. നിയമസഭയില്‍ അങ്ങനെ ഒരു കീഴ്വഴക്കമില്ല. ചട്ടങ്ങളിലും ധനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോര്‍ട്ടിന്‍റെ പവിത്രത കളഞ്ഞു എന്നും പ്രതിപക്ഷം ആരോപിച്ചു.
കരട് റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന കാര്യങ്ങള്‍ എഴുതി ചേര്‍ത്തതാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ഗവര്‍ണറുടെ അനുമതിയോടെയാണ് വിശദീകരണം എന്ന് സ്‌പീക്കര്‍ റൂളിങ്ങും നല്‍കി. ധനമന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സിഎജി റിപ്പോര്‍ട്ട്. മന്ത്രിയുടെ വിശദീകരണം ചട്ട പ്രകാരമാണെന്നും സ്‌പീക്കര്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണം പിഎസിക്ക് പരിശോധിക്കാം. ഈ അസാധാരണ സാഹചര്യവും പിഎസി പരിശോധിക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ധനമന്ത്രി സിഎജി റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചത്.