തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് പദ്ധതി സംസ്ഥാനത്തിന്‍റെ കെ റയിലിന് സമാനമാണെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയില്ല. സംസ്ഥാനം വിഭാവനം ചെയ്ത അതേ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധിതി നല്‍കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും.
വന്ദേഭാരത് പദ്ധതി വന്ന സാഹചര്യത്തില്‍ സംസ്ഥാനം കെ റയിലില്‍ നിന്ന് പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലെന്നറിയില്ല. വന്ദേഭാരത് പദ്ധതി സംബന്ധിച്ച് പൂര്‍ണ വിവരവും പ്രതിപക്ഷ നേതാവിന് ലഭിച്ചുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. സര്‍ക്കാറിന് പൂര്‍ണ വിവരം ലഭിക്കാതെ ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ALSO READ:'പ്രതിസന്ധി കാലത്തെ നേരിടാനൊന്നുമില്ലാത്ത നിരാശപ്പെടുത്തുന്ന ബജറ്റ്': കെ.എന്‍.ബാലഗോപാല്‍.