ETV Bharat / state

പ്രതിസന്ധിക്കിടയിലെ 'ആശ്വാസം'; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ധനവകുപ്പ് 3356.42 കോടി രൂപ അനുവദിച്ചു - ധനകമ്മീഷൻ

ബജറ്റില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി വകയിരുത്തിയതിലെ ആദ്യ ഘട്ടമെന്ന നിലയില്‍ 3356.42 കോടി രൂപ അനുവദിച്ച് ധനവകുപ്പ്, തുക അനുവദിച്ചത് ഇവയ്‌ക്കായി:

Finance department sanctioned amount  Finance department  amount or local self government bodies  State Budget 2023  പ്രതിസന്ധിക്കിടയിലെ ആശ്വാസം  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി  തദ്ദേശസ്വയംഭരണ  തുക അനുവദിച്ച് ധനവകുപ്പ്  ധനവകുപ്പ്  സർക്കാർ  ധനകമ്മീഷൻ  സാമ്പത്തിക പ്രതിസന്ധി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ധനവകുപ്പ് 3356.42 കോടി രൂപ അനുവദിച്ചു
author img

By

Published : Apr 12, 2023, 10:44 PM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 3356.42 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദമെന്ന നിലയിലാണ് തുക അനുവദിച്ചത്. ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ 8828 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്‍റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.

തുക അനുവദിച്ചത് എന്തിനെല്ലാം: മെയിന്‍റനൻസ് ഗ്രാന്‍റ്, വികസന ഫണ്ട്‌, പൊതു അവശ്യ ഫണ്ട്‌, ധനകമ്മീഷൻ ഗ്രാന്‍റ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. ആദ്യ ഗഡുവായി മെയിന്‍റനന്‍സ് ഗ്രാന്‍റായി 1215.66 കോടിയും വികസന ഫണ്ടിനായി 1850.68 കോടിയും പൊതു അവശ്യഫണ്ടിനായി 185.68 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിച്ചത്. ധനകമ്മീഷൻ ഗ്രാന്‍റിന്‍റെ ആദ്യ ഗഡുവായി 104.4 കോടി രൂപയും അനുവദിച്ചു.

പ്രതിസന്ധിക്കിടയിലും പരിഗണന: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കായി ബജറ്റില്‍ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സാമ്പത്തിക വർഷം ആരംഭിച്ചതോടെയാണ് ഇപ്പോൾ തുക വിതരണവും ആരംഭിച്ചിരിക്കുന്നത്. കൂടാതെ തനത് ഫണ്ട്‌ വർധിപ്പിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പുകളും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴും കെട്ടിട നികുതി വർധനവ് ഉൾപ്പെടെയുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ സേവനങ്ങളെ ഓൺലൈനാക്കി വേഗത്തിലാക്കാനും നടപടികൾ സ്വീകരിച്ച് വരികയാണ്.

വിമര്‍ശനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍: ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷം രൂക്ഷമായി ഉന്നയിച്ച നികുതി ചോർച്ചയെ നേരിടാനുള്ള നീക്കമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച് വരുന്നത്. സേവനങ്ങളുടെ പ്രവർത്തന ക്ഷമത ഉൾപ്പെടെ വേഗത്തിലാക്കി പരമാവധി നികുതി ചോർച്ച തടയുമെന്ന് വകുപ്പ് മന്ത്രി എം.ബി രാജേഷും മുൻപ് വ്യക്തമാക്കിയിരുന്നു.

Also read: തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാക്കില്ല: എംബി രാജേഷ്

ബജറ്റിലെ മറ്റ് തുക വകയിരുത്തലുകൾ: ഗ്രാമീണ മേഖലയിലെയും നഗര മേഖലയിലെയും തൊഴിലുറപ്പ് പദ്ധതികൾക്കായി 380 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. അതിദാരിദ്ര്യ ലഘുകരണത്തിന് 50 കോടി രൂപ വകയിരുത്തി. തനത് ഫണ്ട്‌ കുറവുള്ള സ്ഥാപനങ്ങൾക്കാണിത്. ലൈഫ് മിഷൻ വേണ്ടി 1436.26 കോടി രൂപയാണ് വകയിരുത്തൽ. കുടുംബശ്രീയ്ക്ക് 260 കോടി രൂപയും വകയിരുത്തിയിരുന്നു. മാലിന്യ പരിപാലനത്തിനും വലിയ നീക്കിവയ്പ്പാണ് ബജറ്റിൽ ഉണ്ടായിരുന്നത്.

പരിഗണന ലഭിച്ചതില്‍ ഇവയും: ഖരമാലിന്യ പരിപാലന പദ്ധതിക്ക് 210 കോടിയാണ് മാറ്റിവച്ചിട്ടുള്ളത്. ശുചിത്വ കേരളത്തിന് 22 കോടി മാറ്റിവച്ചു. കൂടാതെ നഗരങ്ങളുടെ സൗന്ദര്യവത്കരണത്തിനായി 300 കോടി അനുവദിച്ചു. പ്രാഥമികമായാണ് ഈ തുക മാറ്റിയിരുത്തിയത്. 1055 കോടി രൂപയായിരുന്നു നഗര വികസനത്തിനായി വകയിരുത്തിയത്. കൂടാതെ നഗര നയം രൂപീകരിക്കാൻ കമ്മിഷനെയും രൂപീകരിക്കാൻ ആലോചനയിലുണ്ട്. അന്താരാഷ്ട്ര വിദഗ്‌ധരെയും ഗവേഷണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാകും കമ്മിഷനെ രൂപീകരിക്കുക.

Also Read: ബ്രഹ്മപുരത്തേക്ക് ഇനിമുതൽ കോർപ്പറേഷനിലെ ജൈവ മാലിന്യങ്ങൾ മാത്രം; പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനങ്ങളേറെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.