ETV Bharat / state

സെക്രട്ടേറിയറ്റില്‍ ഫയല്‍ സ്തംഭനം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് - മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

ഒന്നര ലക്ഷത്തിലേറെ ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

File stagnation in the Secretariat; The meeting called by the Chief Minister today  സെക്രട്ടേറിയറ്റില്‍ ഫയല്‍ സ്തംഭനം  മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്  File stagnation in the Secretariat
സെക്രട്ടേറിയറ്റ്
author img

By

Published : Aug 4, 2020, 9:37 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഫയല്‍ സ്തംഭനം ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്. വകുപ്പു സെക്രട്ടറിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ഒന്നര ലക്ഷത്തിലേറെ ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഓരോ വകുപ്പിലും ജൂലായ് 30വരെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം, അതിന്‍റെ പുരോഗതി എന്നിവ അറിയിക്കാനാണ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത്തരമൊരു യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. കൊവിഡ് ലോക്ക് ഡൗണ്‍ മൂലം ഓഫീസ് പ്രവര്‍ത്തിക്കാതായതോടെയാണ് ഫയലുകള്‍ കെട്ടികിടക്കുന്ന സാഹചര്യം വര്‍ധിച്ചത്. ലോക്ഡൗണിനു മുമ്പ് തന്നെ ഫയലുകള്‍ കെട്ടികിടക്കുന്ന നിലയിലായിരുന്നു സെക്രട്ടറിയേറ്റിലെ സ്ഥിതി. ഇതില്‍ കൃത്യമായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമം. ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കല്‍ യഞ്ജമാണ് സര്‍ക്കാര്‍ ലക്ഷ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.