തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (60) റെനിൽ (36) എന്നിവരാണ് മരിച്ചത്. വീടിന്‍റെ മട്ടുപ്പാവിൽ നിന്ന് ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
അപ്പുക്കുട്ടൻ തേങ്ങ ഇടാൻ ശ്രമിക്കുന്നതിനിടയിൽ ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനിൽ പതിക്കുകയായിരുന്നു. തുടർന്നാണ് അപ്പുക്കുട്ടന് വൈദ്യുതാഘാതമേറ്റത്. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മകനും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Also read: ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു ; യുവതിക്ക് ദാരുണാന്ത്യം