തിരുവനന്തപുരം: കോട്ടയ്ക്കകം കുതിരമാളികയ്ക്ക് സമീപമുള്ള ഗോശാലയിൽ നരകയാതന അനുഭവിച്ച് എല്ലും തോലുമായ പശുക്കളെയും കാളകളെയും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2020 ഫെബ്രുവരിയില്‍ നഗരസഭ ഏറ്റെടുത്തിരുന്നു. ഈ കന്നുകാലികളെ വിളപ്പിൽശാല ചവർ ഫാക്‌ടറിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് മാറ്റി.
ഇനിയാണ് ശരിക്കുള്ള കഥ
കന്നുകാലികൾക്ക് രണ്ട് മൃഗഡോക്‌ടർമാരുടെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരുടെ സംഘം കൃത്യമായി പരിപാലനം നൽകുമെന്നും മറ്റ് ചെലവുകൾക്കുള്ള സംവിധാനം ഒരുക്കുമെന്നും ഫാമിന് വാടക നൽകുമെന്നും നഗരസഭ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി നഗരസഭ തിരിഞ്ഞുനോക്കാത്തതിനാൽ സ്വന്തം ചെലവിൽ ആണ് അഷ്‌കർ ഇവയെ പോറ്റുന്നത്.
Also Read: നിയമസഭ കൈയാങ്കളി: ചെന്നിത്തലയുടെ തടസ ഹർജി തള്ളി കോടതി
സുരേഷ് ഗോപി നൽകിയ ഗീർ കാള ഉൾപ്പെടെ 22 കാളകളും, വെച്ചൂർ, കാസർകോട് കുള്ളൻ എന്നിങ്ങനെ 11 പശുക്കളും ഫാമിൽ എത്തിച്ച ശേഷം പശു പ്രസവിച്ച ഒരു പശുക്കുട്ടിയുമാണ് ഫാമിൽ ഉള്ളത്. ഗോക്കളുടെ തീറ്റ, വൈക്കോൽ, മരുന്ന് ഉൾപ്പെടെ ദിവസേന 3500ഓളം രൂപയാണ് ചെലവ് വരുന്നത്. പ്രതിദിനം ഒരു ചാക്ക് തീറ്റയിൽ അധികം ഇവയ്ക്ക് വേണമെങ്കിലും ഒരു ചാക്ക് തീറ്റ വാങ്ങി നൽകാനേ അഷ്‌കറിന് സാധിക്കുന്നുള്ളൂ.
കൗൺസിലർ ആയിരുന്ന ഐ.പി ബിനു, ചലച്ചിത്ര സംവിധായൻ ആർ.എസ് വിമൽ തുടങ്ങി നിരവധി പേർ ആദ്യ കാലത്ത് ഇവക്കുള്ള സഹായം എത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് അഷ്‌കർ പറയുന്നു.