തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നിരക്ക് വർധനയാവശ്യപ്പെട്ട് നവംബര്‍ 9 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തി സമരം ചെയ്യുമെന്ന് ഉടമകള്‍ അറിയിച്ചു. ഡീസൽ വില വലിയ രീതിയിൽ വർധിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധനയാവശ്യപ്പെടുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം.
കിലോമീറ്റർ നിരക്ക് ഒരു രൂപയായി ഉയർത്തണം. കൂടാതെ വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാർജ് ആറ് രൂപയായും തുടർന്നുള്ള നിരക്ക് 50% ആക്കണമെന്നും ആവശ്യമുണ്ട്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യം വ്യക്തമാക്കി ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ബസുടമകൾ നോട്ടിസ് നൽകിയിട്ടുണ്ട്. സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹവും നടത്തും.