ETV Bharat / state

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി ശേഖരന്‍ നായര്‍ അന്തരിച്ചു - ഹൗസിങ് ബോർഡ് എന്ന ബ്ലേഡ് കമ്പനി

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍ അന്തരിച്ചത്. ശ്രദ്ധേയമായ നിരവധി വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭ സ്‌പീക്കര്‍ തുടങ്ങിയവര്‍ അനുശോചിച്ചു

Famous Journalist G Sekharan Nair passes away  Journalist G Sekharan Nair passes away  G Sekharan Nair passes away  Famous Journalist G Sekharan  Journalist G Sekharan Nair death  മാധ്യമപ്രവര്‍ത്തകന്‍ ജി ശേഖരന്‍ നായര്‍ അന്തരിച്ചു  ജി ശേഖരന്‍ നായര്‍ അന്തരിച്ചു  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി ശേഖരന്‍  മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍  പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി  പത്മതീർഥക്കരയിൽ  ഹൗസിങ് ബോർഡ് എന്ന ബ്ലേഡ് കമ്പനി  മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്
ജി ശേഖരന്‍ നായര്‍ അന്തരിച്ചു
author img

By

Published : Feb 11, 2023, 1:02 PM IST

Updated : Feb 11, 2023, 1:24 PM IST

തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി ശേഖരൻ നായർ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. നേരത്തേ തിരുവനന്തപുരം പ്രസ് ക്ലബ്‌ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരിക്കെയാണ് നാല് വർഷം മുമ്പ് വിരമിച്ചത്.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപികയായ രാധാമണിയാണ് ഭാര്യ. ആശുപത്രിയിലെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പൊതുദർശനത്തിന് വയ്‌ക്കും. ശേഷമാകും കരമന, കരുമത്തെ സ്വവസതിയിലേക്ക് കൊണ്ടുപോവുക. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തനം നടത്തിയിരുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ വികാസങ്ങളുടെ റിപ്പോർട്ടിങ്ങിൽ വലിയ ജനശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു ജി ശേഖരൻ നായർ. രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി വാർത്തകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

അന്വേഷണാത്മക, വികസനോന്മുഖ റിപ്പോർട്ടിങ്ങിൽ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ജി ശേഖരൻ നായരെ തേടിയെത്തിയിട്ടുണ്ട്. മാതൃഭൂമിയുടെ തിരുവനന്തപുരം പ്രാദേശിക പേജിൽ 'പത്മതീർഥക്കരയിൽ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്‍റെ ലേഖന പരമ്പര കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ മികച്ച അടയാളപ്പെടുത്തലാണ്. ഇതേ തലക്കെട്ടിൽ പുസ്‌തക രൂപത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'ഹൗസിങ് ബോർഡ് എന്ന ബ്ലേഡ് കമ്പനി' എന്ന റിപ്പോർട്ടാണ് അദ്ദേഹത്തിന് മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള സംസ്ഥാന സർക്കാരിന്‍റെ അംഗീകാരം നേടിക്കൊടുത്തത്. ജാഫ്‌ന യുദ്ധം, ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ തുടങ്ങി നിരവധി വാര്‍ത്തകള്‍ ജി ശേഖരൻ നായർ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. കൂടാതെ ആരോഗ്യം, കസ്റ്റംസ്, ധനകാര്യം എന്നീ മേഖലകളിലും ജി ശേഖരൻ നായരുടെ സമഗ്രമായ റിപ്പോർട്ടിങ് പ്രസിദ്ധമാണ്.

വിരമിച്ചതിന് ശേഷവും തലസ്ഥാനത്തെ മാധ്യമ കൂട്ടായ്‌മകളിൽ സജീവ സാന്നിധ്യമായിരുന്നു ജി ശേഖരൻ നായർ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ജി ശേഖരൻ നായരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടുപോലും തികഞ്ഞ സൗഹൃദമാണ് കാത്ത് സൂക്ഷിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ എന്നതുപോലെ നിയമസഭ റിപ്പോര്‍ട്ടിങ്ങിലും അദ്ദേഹത്തിന്‍റെ ശൈലി വ്യത്യസ്‌തവും വായനക്കാരെ പിടിച്ചിരുത്തുന്നതും ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്‌മരിച്ചു.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച മികച്ച മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ അനുസ്‌മരിച്ചു. പതിറ്റാണ്ടുകളോളം നിയമസഭ റിപ്പോർട്ടിങ് രംഗത്തും ശേഖരൻ നായർ തന്‍റെ പ്രതിഭ തെളിയിച്ചെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

Last Updated : Feb 11, 2023, 1:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.