തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാർക്കെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒൻപത് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 22ന് വൈകിട്ട് അഞ്ചു മണിവരെ കസ്റ്റഡി അനുവദിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
സ്വപ്‌ന വ്യാജ പരാതികൾ തയ്യാറാക്കിയ സ്ഥലങ്ങളിൽ പോയി അന്വേഷണം നടത്തുവാനും കൂടുതൽ തെളിവുകളും ശേഖരിക്കുവാനുമാണ് ക്രൈം ബ്രാഞ്ച് സ്വപ്‌നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
READ MORE: ഓർമയില്‍ മായാതെ, നിന്‍റെ ധൈര്യം.. പിന്നെ ആ പാട്ടും.. കൊവിഡ് കവർന്ന ജീവിതം
ഒൻപത് എയർ ഇന്ത്യ ജീവനക്കാരുടെ പേരിൽ വ്യാജ പരാതികൾ ചമച്ചു എന്നാണ് ക്രൈം ബ്രാഞ്ച് കേസ്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കോഫേപോസ തടവുകാരിയാണ് സ്വപ്‌ന. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് അട്ടകുളങ്ങര ജയിലിൽ നേരിട്ടെത്തി രേഖപ്പെടുത്തിയിരുന്നു.