ETV Bharat / state

Fake certificate case | നിഖില്‍ തോമസിനെതിരായ കേസ് : കോളജിന്‍റെ വിശദീകരണത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കേരള സർവകലാശാല വിസി

ഈ മാസം 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തില്‍ നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ചര്‍ച്ച ചെയ്യുമെന്ന് കേരള സര്‍വകലാശാല വിസി

Etv Bharat
Etv BFake certificate case | നിഖില്‍ തോമസിനെതിരായ കേസ് : കോളജിന്‍റെ വിശദീകരണത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് കേരള സർവകലാശാല വിസിharat
author img

By

Published : Jun 22, 2023, 4:18 PM IST

Updated : Jun 22, 2023, 5:42 PM IST

ഡോ. മോഹൻ കുന്നുമ്മൽ മാധ്യമങ്ങളോട്

തിരുവനന്തപുരം : നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കോളജ് പ്രിൻസിപ്പാള്‍ നൽകിയ വിശദീകരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പാള്‍ ഇന്നലെ സംഭവത്തിൽ വിശദീകരണം നൽകിയിരുന്നു. വിശദീകരണം പരിശോധിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം, വിഷയം ചർച്ച ചെയ്യുമെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ മോഹനൻ കുന്നുമ്മൽ പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റിയിലും അലിഗഡ്‌ സർവകലാശാലയിലും ഒരേ കാലയളവിൽ താൻ പഠിച്ചുവെന്ന ആരോപണവും വിസി നിഷേധിച്ചു. താൻ പഠിച്ചത് പ്രൊഫഷണൽ കോഴ്‌സുകളാണ്. ഒരു സമയത്ത് ഒരു കോഴ്‌സ് മാത്രമേ പഠിച്ചിട്ടുള്ളൂ. ഡോക്യുമെന്‍റുകൾ ഹൈക്കോടതിയും മെഡിക്കൽ കൗൺസിലും പരിശോധിച്ച് തീർപ്പ് കല്‍പ്പിച്ചതാണ്. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൻഡിക്കേറ്റിനെ വെട്ടി വിസി എന്നില്ല. സർവകലാശാലയിൽ എടുക്കുന്നത് കൃത്യമായ തീരുമാനമാണ്. കേരള യൂണിവേഴ്‌സിറ്റി മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.

'കോളജിൽ പരിശോധിക്കാൻ പരിമിതിയുണ്ട്' : നിഖിൽ തോമസ് പഠിച്ച കാലത്തെ അധ്യാപകർ വിരമിച്ചെന്ന കായംകുളം എംഎസ്എം കോളജിന്‍റെ വാദവും വിസി തള്ളി. അധ്യാപകർ വിരമിച്ചെന്ന വാദം ശരിയല്ലെന്നും ആ കോളജിൽ വേറെയും ഉദ്യോഗസ്ഥർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റുകൾ ഒറിജിനലാണോ എന്ന് പരിശോധിക്കണ്ടത് കോളജാണ്, യൂണിവേഴ്‌സിറ്റി അല്ല. എന്നാൽ കോളജിൽ പരിശോധിക്കാൻ പരിമിതിയുണ്ട്. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്, പട്ടിക നൽകിയവരെ വച്ച് നടത്തും. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാനാകില്ല. നിഖിൽ തോമസിന് വേണ്ടി അഡ്‌മിഷന്‍റെ കാലാവധി നീട്ടി നൽകി എന്ന ആക്ഷേപത്തിലും മോഹൻ കുന്നുമ്മൽ പ്രതികരിച്ചു.

ALSO READ | Fake certificate| വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: 'പൂര്‍ണ ഉത്തരവാദി പ്രിന്‍സിപ്പല്‍, വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരള സര്‍വകലാശാല വിസി

അഡ്‌മിഷൻ നേടാനുള്ള സമയപരിധി അവസാനിക്കുന്ന ദിവസവും നിരവധി വിദ്യാർഥികൾ പ്രവേശനം എടുക്കാൻ ബാക്കിയുണ്ടെങ്കിൽ അതായത് കോളജ് പ്രിൻസിപ്പാള്‍മാര്‍, സമയപരിധി നീട്ടി നൽകണമെന്ന് അഭ്യർഥിക്കാറുണ്ട്. ഇക്കാരണത്താല്‍ തന്നെ സമയപരിധി നീട്ടി നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖിൽ തോമസ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. നിഖിലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ALSO READ | Fake Certificate: നിഖില്‍ തോമസ് സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി

നിഖില്‍ തോമസിനെതിരെ കേസെടുത്ത് പൊലീസ് : വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെതിരെ ജൂണ്‍ 20ന് പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്‌ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കായംകുളം എംഎസ്‌എം കോളജാണ് പൊലീസിന് പരാതി നല്‍കിയത്. സംഭവത്തിൽ, എംഎസ്‌എം കോളജ് പ്രിൻസിപ്പാള്‍, അധ്യാപകർ എന്നിവരുടെ മൊഴിയെടുത്തു. കോളജിൽ എത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

Last Updated : Jun 22, 2023, 5:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.