തിരുവനന്തപുരം: കേരള സർവ്വകലാശാലയില്‍ വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയെന്ന് വിവരാവകാശ കമ്മീഷൻ . നിരുത്തരവാദപരമായും തികഞ്ഞ ലാഘവത്തോടെയുമാണ് സർവ്വകലാശാല വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതെന്ന് കമ്മീഷൻ കണ്ടെത്തി. ഇതേ തുടർന്ന് വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസ് നൽകണമെന്നാണ് കമ്മിഷൻ നിർദേശം നല്‍കി. കേരള സർവ്വകലാശാല രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ ഉൾപ്പടെയുള്ളവർക്ക് വിവരാവകാശ നിയമത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകാൻ വിവരാവകാശ കമ്മീഷൻ വിൽസൺ എം.പോള്‍ ഉത്തരവിട്ടു. കേരള സർവ്വകലാശാല മുൻ മനശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ ഇമ്മാനുവൽ തോമസിൻ്റെ പരാതിയിലാണ് കമ്മീഷൻ നടപടി.ശിക്ഷ നടപടി ഒഴിവാക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കാനും രജിസ്ട്രാർക്ക് നിർദേശം നൽകി.
കാര്യവട്ടം ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൻ്റെ കാരണം തേടി ഇമ്മാനുവൽ തോമസ് നൽകിയ വിവരാവകാശ ആപേക്ഷയിൽ ഒരു ബന്ധവും ഇല്ലാത്ത ഉത്തരങ്ങളാണ് സർവ്വകലശാല നൽകിയത്. ഇതിനെതിരെ ഇമ്മാനുവൽ തോമസ് വിവരാവകാശ കമ്മീഷന് പരാതി നൽകുകയായിരുന്നു.