ETV Bharat / state

ലോക്‌ഡൗൺ ഉടൻ പിൻവലിക്കരുതെന്ന് വിദഗ്‌ധ സമിതിയുടെ ശുപാർശ - Expert panel lockdown

കെ.എം എബ്രഹാം അധ്യക്ഷനായ സമിതി, മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറും.

withdrawal of lockdown  ലോക്‌ഡൗൺ  ലോക്‌ഡൗൺ കേരളം  ലോക്‌ഡൗൺ വിദഗ്‌ധ സമിതി  കെ.എം എബ്രഹാം  Expert panel lockdown  lockdown kerala
ലോക്‌ഡൗൺ
author img

By

Published : Apr 7, 2020, 10:10 AM IST

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്‌ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങൾക്ക് ലോക്‌ഡൗൺ പിൻവലിക്കൽ തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറി.

സംസ്ഥാനത്ത് ഏഴു ജില്ലകളാണ് ഹോട്ട്‌ സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 14 നു ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കുന്ന ജില്ലകള്‍ക്ക് വലിയ ഇളവ് നല്‍കാന്‍ സാധ്യതയില്ല. മറ്റു ജില്ലകളിലും ജില്ലയ്ക്കുള്ളിലെ യാത്രകള്‍ക്ക് പരിമിതമായ ഇളവ് നല്‍കാനേ സാധ്യതയുള്ളൂ. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഘട്ടം ഘട്ടമായാകും ഇളവ് അനുവദിക്കുക. ലോക്‌ഡൗണ്‍ അവസാനിക്കുന്നതോടെ വിദേശികളും മറ്റ് ജില്ലകളില്‍ നിന്നെത്തുന്നവരും സംസ്ഥാനത്തേക്ക് എത്തും. രോഗവ്യാപനം തടയുന്നതിനായി ഇവര്‍ക്ക് കർശനമായി ദ്രുതപരിശോധന നടത്തണമെന്നും വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കാനും സാധ്യതയില്ല. രോഗികള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാൽ മാത്രമാകും നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുക. വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.