തിരുവനന്തപുരം: പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി. കൊവിഡ് പ്രതിസന്ധിയിൽ മടങ്ങിവരുന്ന പ്രവാസികളെ ക്രൂരമായി സർക്കാറുകൾ അവഗണിക്കുകയാണ്. പ്രവാസികളുടെ പ്രശ്നം സ്വന്തം രാജ്യത്തിന്‍റേതായി കണ്ട് പരിഹരിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇപ്പോൾ അത് ഉണ്ടാകുന്നില്ല.
ലണ്ടനിലുള്ള ഇന്ത്യാക്കാർ തിരികെ ഡൽഹിയിൽ എത്തിയപ്പോൾ നിയമം മാറി. ഇക്കാര്യം പ്രവാസികളെ സമയബന്ധിതമായി അറിയിക്കുന്നതിൽ സർക്കാറിന് വീഴ്ച വന്നിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയത് പ്രവാസി സമൂഹത്തിന് തിരിച്ചടിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.