തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ചാരായം നിർമ്മിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന നാല് അംഗ സംഘത്തെ എക്സൈസ് പിടികൂടി. ബാലരാമപുരം സ്വദേശികളായ മുജീബ്, സാഗർ, സുധീർ, കുമാർ, എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നും ഏഴ് ലിറ്റർ ചാരായം പിടിച്ചെടുത്തിട്ടുണ്ട്. ചാരായം നിർമ്മിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പിടിയിലായ സംഘത്തിലെ പ്രധാന പ്രതിയായ സുരേഷ് എന്നയാൾ എക്സൈസ് എത്തുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് അരുവിപ്പുറം കൊടിതൂക്കിമലയിൽ നിന്നും കോടയും വാറ്റുപകരണങ്ങളും സംഘം പിടികൂടിയിരുന്നു. വരും നാളുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
നെയ്യാറ്റിൻകരയിൽ വ്യാജ വാറ്റ്; നാല് പേർ അറസ്റ്റിൽ - നെയ്യാറ്റിൻകരയിൽ ചാരായം
ചാരായം നിർമ്മിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനിടയിലാണ് പിടിയിലായത്.