തിരുവനന്തപുരം: രോഗവ്യാപനം ഒഴിവാക്കാൻ ഓരോരുത്തരും സ്വയം ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനത്തെ വിശ്വാസത്തിലെടുത്താണ് ലോക്ക് ഡൗൺ ഏർപ്പെടുത്താത്തത്. അതേസമയം ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്‌ച ഉണ്ടാവുന്നില്ലെന്ന് വ്യക്തികള്‍ ഉറപ്പുവരുത്തണം. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തിലും സാമൂഹ്യ അകലം പാലിക്കുന്നതിലും ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, കൂട്ടം കൂടുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ആഘോഷങ്ങൾ മാറ്റിവയ്ക്കുക ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തുക, രോഗിയുമായി സമ്പർക്കം ഉണ്ടായാൽ ഐസൊലേഷൻ പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ച പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വയം ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി - covid
ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്‌ച ഉണ്ടാവുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തിലും സാമൂഹ്യ അകലം പാലിക്കുന്നതിലും ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി.