ETV Bharat / state

'തലസ്ഥാനത്ത് വൃത്തികെട്ട കോണ്‍ഗ്രസ് രാഷ്‌ട്രീയ കളി, നേതാക്കള്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നു': ഇപി ജയരാജന്‍ - നവകേരള സദസ്‌

KPCC Protest TO DGP Office: കോണ്‍ഗ്രസ് ഡിജിപി ഓഫിസ് മാര്‍ച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നവകേരള സദസ്‌ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷ തന്ത്രമെന്ന് കുറ്റപ്പെടുത്തല്‍. രോഗ ബാധിതനായ കെ സുധാകരനെ സമരത്തില്‍ കൊണ്ടുവരണോയെന്നും ചോദ്യം.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍  Navakerala Sadas  Clash In KPCC Protest  EP Jayarajan About KPCC Protest  KPCC Protest TO DGP Office  Clash Between Police And Congress  കോണ്‍ഗ്രസ്  ഇപി ജയരാജന്‍  കോണ്‍ഗ്രസ് ഡിജിപി ഓഫിസ് മാര്‍ച്ച്  കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം  നവകേരള സദസ്‌  നവകേരള സദസ്‌ സമാപനം
KPCC Protest TO DGP Office; Clash Between Police And Congress
author img

By ETV Bharat Kerala Team

Published : Dec 23, 2023, 4:25 PM IST

തിരുവനന്തപുരം: കെ സുധാകരന്‍ രോഗബാധിതനാണെന്നും അങ്ങനെ ഉള്ള ഒരാളെ സമരത്തില്‍ കൊണ്ടുവരണോയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വൃത്തികെട്ട കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ കളിയാണ് ഇന്ന് തലസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച ഡിജിപി ഓഫിസ് മാര്‍ച്ചിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇപി ജയരാജന്‍ (EP Jayarajan About Congress).

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും സ്ഥാനം മനസിലാക്കണം. കഴിഞ്ഞ രണ്ട് ദിവസമായി നേതാക്കള്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണ്. സംസ്ഥാനത്തെ പൊലീസ് പരമാവധി സംയമനം പാലിച്ചു. നിരന്തരം കല്ലെറിഞ്ഞപ്പോഴാണ് പൊലീസ് പ്രതികരിച്ചത്. സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു (Navakerala Sadas).

ഇത് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാനാണ്. അക്രമത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്‌തിയാണ്. അക്രമികളെ ഒറ്റപ്പെടുത്തണം. നവകേരള സദസില്‍ അത്ഭുതകരമായ ജനപ്രവാഹമാണ് ഉള്ളത്. അത് കണ്ടുള്ള മാനസിക അസ്വാസ്ഥ്യമാണ് പ്രതിപക്ഷ നിന്നും കാണുന്നതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു (KPCC President K Sudhakaran).

പൊലീസിന് നേരെ തലസ്ഥാനത്ത് ആസൂത്രിത അക്രമമാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് ജാഥ ആരംഭിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ അഴിഞ്ഞാടി. റോഡ് അരികിലെ ബോര്‍ഡുകളെല്ലാം അടിച്ചു തകര്‍ത്തു. ഡിജിപി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ ജാഥ സാധാരണ സംഭവമല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കമ്പി വടികളും വാളും അടക്കമുള്ള മാരകായുധങ്ങള്‍ കൈയില്‍ കരുതിയാണ് കോണ്‍ഗ്രസ് പ്രകടനം നടത്തിയത്. ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു നേതാക്കളും അണികളും. പൊലീസിന് നേരെ അക്രമം സഹിക്കാന്‍ കഴിയാതായപ്പോഴാണ് പൊലീസ് പ്രതിരോധിക്കാനെത്തിയത്. സംഘര്‍ഷം ഒഴിവാക്കാണ് പൊലീസ് ശ്രമിച്ചത്.

ടിയര്‍ ഗ്യാസ് പ്രയോഗിച്ചതും സമാധാനം പുനഃസ്ഥാപിക്കാനാണ്. ടിയര്‍ ഗ്യാസ് പ്രയോഗിച്ചാല്‍ ചിലര്‍ക്ക് തലചുറ്റുകയും കണ്ണെരിയുകയും ചെയ്യും. ആക്രമണത്തിന് ആഹ്വാനം ചെയ്‌താല്‍ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പൊലീസ് നടപടി സ്വീകരിക്കും. നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. നവകേരള സദസ്‌ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്‍റെ വൃത്തികെട്ട രാഷ്‌ട്രീയമാണിതെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

മാര്‍ച്ചിലെ സംഘര്‍ഷം (Clash In KPCC Protest): കെപിസിസി ഡിജിപി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan) സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ജനപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് നേതാക്കല്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന സ്റ്റേജിന് പിന്നില്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

also read: കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാനം,കെ സുധാകരന്‍ ആശുപത്രിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.