ETV Bharat / state

കേരളത്തിലെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും സംഭവിക്കുന്നതെന്ത്? ഡോ.സുഭാഷ് ചന്ദ്രബോസ് സംസാരിക്കുന്നു - പരിസ്ഥിതി ശാസ്‌ത്രജ്ഞൻ

പ്രധാനമായും പ്രകൃതി ദുരന്തങ്ങളില്‍ സ്വീകരിക്കേണ്ടത് മൂന്നു കാര്യങ്ങളാണ്. ആദ്യത്തേത് ദുരിതത്തിന് മുമ്പ് ചെയ്യേണ്ട തയ്യാറെടുപ്പുകള്‍. രണ്ടാമതായി ദ്രുതഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍. മൂന്ന് ദുരന്തത്തിന് ശേഷം നടത്തേണ്ട പഠനങ്ങള്‍.

Environmental scientist  Dr. Subhash Chandra Bose  climate change  topography of Kerala  കാലാവസ്ഥ  ഭൂപ്രകൃതി  പരിസ്ഥിതി ശാസ്‌ത്രജ്ഞൻ  ഡോ.സുഭാഷ് ചന്ദ്രബോസ്
കേരളത്തിലെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും സംഭവിക്കുന്നതെന്ത്? പരിസ്ഥിതി ശാസ്‌ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് സംസാരിക്കുന്നു
author img

By

Published : Oct 21, 2021, 8:04 PM IST

തിരുവനന്തപുരം: ദൈവത്തിന്‍റെ സ്വന്തം നാടും ഏറ്റവും മനോഹരമായ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും പേരുകേട്ട കേരളത്തില്‍ ഇന്ന് സംഭവിക്കുന്നത് എന്താണ്? പരിസ്ഥിതിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ആഘാതങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപടകടരമാംവിധം പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിക്ക് ഉണ്ടായ അപകടകരമായ ഈ മാറ്റത്തേയും കുറിച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.സുഭാഷ് ചന്ദ്രബോസ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

കേരളത്തിലെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും സംഭവിക്കുന്നതെന്ത്? പരിസ്ഥിതി ശാസ്‌ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് സംസാരിക്കുന്നു

എല്ലാം തകിടം മറിച്ച് നിർമാണ പ്രവർത്തനങ്ങൾ

കേരളത്തിലെ പരിസ്ഥിതി ആഘാതങ്ങളുടെ തുടക്കം ഇന്നോ ഇന്നലെയോ അല്ല. എൺപതുകള്‍ മുതല്‍ അതിന്‍റെ സ്വാധീനമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗവും വികാസവും പ്രകൃതിയെ കീഴ്‌മേല്‍ മറിക്കുകയാണുണ്ടായത്. മലയാളി ഉള്‍പ്പെടെയുള്ള മാനവ സമൂഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ വലിയ പങ്കു വഹിക്കുന്നു.

കേരളത്തില്‍ പെയ്യുന്ന മഴയെ ഉള്‍ക്കൊള്ളുന്നത് ഇവിടുത്തെ മലകളും വയലുകളും പുഴകളുമാണ്. എന്നാല്‍ തത്വദീക്ഷയില്ലാത്ത വികസനത്തിലൂടെ കടലിലും കരയിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഒരു ഹെക്‌ടര്‍ കാടിന് 30000 ഘന കിലോമീറ്റര്‍ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. 10 സെന്‍റ് വയലില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളും. വയലുകള്‍ നികത്തിയും മലകള്‍ തുരന്നും ഇതിന്‍റെ സ്വാഭാവിക ഒഴുക്കും സംരക്ഷിത ശേഷിയും ഇല്ലാതായി കഴിഞ്ഞു.

അറബിക്കടലിലെ മാറ്റങ്ങളും കേരളത്തിൽ പ്രകൃതിദുരന്തം സൃഷ്‌ടിക്കുന്നു

ബംഗാള്‍ ഉള്‍ക്കടലിലെ മാറ്റങ്ങള്‍ മാത്രമായിരുന്നു നാളിതുവരെ കേരളത്തിലെ കാലാസ്ഥ വ്യതിയാനങ്ങളെ നിര്‍ണയിച്ചിരുന്നതെങ്കില്‍ ഇന്ന് അറബിക്കടലും കേരളത്തെ പിടിച്ചുകുലുക്കുന്നു. അറബിക്കടല്‍ വല്ലാതെ ചൂടാവുകയാണ്. ഉയരുന്ന നീരാവികള്‍ ലംബദിശയില്‍ കയറി തിരശ്ചീന ദിശയില്‍ സഞ്ചരിക്കുന്നു.

ഇടനാടന്‍ കുന്നുകള്‍ ഇല്ലാതാകുന്നതോടെ വേഗത്തില്‍ തീവ്രമഴ കേരളത്തിലേക്ക് എത്തുന്നു. കാടിന്‍റെ ഭൂവിനിയോഗവും അശാസ്ത്രീയമായ കൃഷിരീതികളും ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായേക്കാം.

അശാസ്‌ത്രീയ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

പ്രധാനമായും പ്രകൃതി ദുരന്തങ്ങളില്‍ സ്വീകരിക്കേണ്ടത് മൂന്നു കാര്യങ്ങളാണ്. ആദ്യത്തേത് ദുരിതത്തിന് മുമ്പ് ചെയ്യേണ്ട തയ്യാറെടുപ്പുകള്‍. രണ്ടാമതായി ദ്രുതഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍. മൂന്ന് ദുരന്തത്തിന് ശേഷം നടത്തേണ്ട പഠനങ്ങള്‍.

ദൗര്‍ഭാഗ്യവശാല്‍ അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ ഈ പഠനം നടക്കാതെ പോവുകയാണ്. റവന്യു മാപ്പ് വഴി പഞ്ചായത്തുകളെ ശാക്തീകരിച്ച് മൈക്രോ ലെവലില്‍ പഠനം നടത്തണം, ജനങ്ങളെ ബോധവാന്മാരാക്കണം, പാരിസ്ഥിതിക ആഘാതങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. മാനേജ്‌മെന്‍റ് സിസ്റ്റം കാര്യക്ഷമമാക്കി കൂടുതല്‍ പ്രൊഫഷണലിസത്തിലേക്ക് നമ്മുടെ സംവിധാനം പോകേണ്ടതുണ്ട്.

''ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി'' എന്ന വയലാറിന്‍റെ കവിത ഓര്‍ക്കുകയാണ്. ഒരുപക്ഷേ ഈ കാലഘട്ടത്തില്‍ അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ ഇതുപോലെ എഴുതാന്‍ കഴിയുമോ…

Also Read: സർക്കാർ സബ്‌സിഡി നിലച്ചിട്ട് നാലുമാസം; ജനകീയ ഹോട്ടലുകളുടെ നിലനിൽപ് പ്രതിസന്ധിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.