തിരുവനന്തപുരം: എൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ നിയമനത്തിൽ സർക്കാർ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയുടെ തുടർ നടപടികൾക്ക് സ്റ്റേ. കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് തുടർ നടപടികൾ രണ്ടാഴ്‌ചത്തെക്ക് സ്റ്റേ ചെയ്‌തത്. എഐസിറ്റിഇയുടെ (AICTE ) 2019ൽ പുറത്തിറക്കിയ ചട്ടങ്ങൾക്ക് വിരുദ്ധമായി സെലക്ഷൻ കമ്മിറ്റി രൂപികരിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം പ്രൊ. ബിന്ദു കുമാറാണ് കോടതിയെ സമീപിച്ചത്.
പ്രിൻസിപ്പാൾമാരെ തെരഞ്ഞെടുക്കുന്നതിലേക്കായി സർക്കാർ 2022 ഒക്ടോബർ 19ന് ഒരു സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. സർക്കാർ രൂപം നൽകിയ ഈ സെലക്ഷൻ കമ്മിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.