തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ ഒറ്റത്തവണ പെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണയായി 1000 രൂപ സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക തികച്ചും അപര്യാപ്‌തമാണെന്ന നിലപാടിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബാംഗങ്ങള്‍.
ALSO READ: കൊച്ചിയിൽ വഴിയോര കച്ചവടത്തിന് ഹൈക്കോടതിയുടെ നിയന്ത്രണം
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ നടിയും സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിതയ്ക്ക് ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.