തിരുവനന്തപുരം: വിതുര കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് കണ്ടെത്തൽ. സംഭവത്തിൽ കല്ലാർ സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാജേഷിന്‍റെ റബർ തോട്ടത്തിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തോട്ടത്തിൽ റബർ ഷീറ്റ് ഉണക്കാൻ ഉപയോഗിച്ചിരുന്ന കമ്പിയിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതിൽ നിന്നാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. ഈ മാസം 23നാണ് റബർ തോട്ടത്തിൽ ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ മൃതദേഹത്തിന് സമീപം കുട്ടിയാന നിലയുറപ്പിച്ചിരുന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു.
കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് കണ്ടെത്തൽ - കല്ലാർ വിതുര
റബർ ഷീറ്റ് ഉണക്കാൻ ഉപയോഗിച്ചിരുന്ന കമ്പിയിൽ നിന്നാണ് ആനയ്ക്ക് വൈദ്യുതഘാതമേറ്റത്