തിരുവന്തപുരം: വൈദ്യുതി നിരക്ക് (electricity charge) വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി (Minister K Krishnan Kutty). വൈദ്യുത ഉപയോഗം കൂടുതലുള്ള പീക്ക് അവറില്‍ (peak hour) ചാര്‍ജ് വര്‍ധന എന്ന നിര്‍ദേശം വന്നിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇത് വരെയെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈകുന്നേരം 6 മണി മുല്‍ 10 മണിവരെയുള്ള സമയത്ത് നിരക്ക് വര്‍ധിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്. അനാവശ്യമായ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്.
also read: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം: എംഎൽ.എയുടെ കാർ നാട്ടുകാർ തടഞ്ഞു
സ്മാര്‍ട്ട് മീറ്റര്‍ (smart meter) വരുന്നതോടെ ജനങ്ങള്‍ക്ക് തന്നെ ഉപയോഗം നിയന്ത്രക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള പുതിയ നിരക്ക് എപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകാനിരിക്കെയാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്. 10 ശതമാനം വര്‍ധന എന്ന നിര്‍ദേശമാണ് കെഎസ്ഇബി (KSEB) മുന്നോട്ട് വച്ചിരിക്കുന്നത്.