ETV Bharat / state

Electricity Charge Hike In Kerala: മലയാളികള്‍ക്ക് ഷോക്കേല്‍ക്കുമോ? വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

Electricity Price Hike In Kerala : സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് അടുത്തമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

Electricity Charge Increasing In Kerala  Electricity Charge  Electricity Price Hike  Kerala Electricity Price  Regulatory Commission  Hikes In Electricity Rates  KSEB  കെഎസ്ഇബി  വൈദ്യുതി നിരക്ക് വര്‍ധന  കേരളത്തിലെ വൈദ്യുതി നിരക്ക് വര്‍ധന  പുതിയ വൈദ്യുതി നിരക്ക്  കെഎസ്‌ഇബി
Electricity Charge Increasing In Kerala
author img

By ETV Bharat Kerala Team

Published : Sep 10, 2023, 7:06 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ (Kerala Gov Planning to increaseelectricity rate). അടുത്തമാസം ഒന്നിന് നിലവില്‍ വരുന്ന തരത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം (Electricity Price Hike). കമ്മിഷന്‍ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് 11,12 എന്നീ തീയതികളില്‍ സമര്‍പ്പിക്കും (Hikes In Electricity Rates). തുടര്‍ന്നായിരിക്കും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ (Regulatory Commission) നിരക്കുകള്‍ പ്രഖ്യാപിക്കുക.

നാലുവര്‍ഷത്തേക്കായി യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. കഴിഞ്ഞ മെയ് 23ന് റഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ജൂണില്‍ പുതിയ ഉത്തരവ് ഇറക്കാന്‍ ഇരിക്കുന്നതിനെടായാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത്.

വിഷയത്തില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതോടെയാണ് നിരക്ക് വര്‍ധനയ്‌ക്ക് കളമൊരുങ്ങുന്നത്. കെഎസ്ഇബി ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുത് എന്ന കര്‍ശന വ്യവസ്ഥ കോടതി നേരത്തെ നല്‍കിയിട്ടുണ്ട്.

ഇത് കാരണം യൂണിറ്റിന് 17 പൈസ വരെ കുറഞ്ഞേക്കാം. പക്ഷേ ആവശ്യമുള്ള അധിക വൈദ്യുതി കേരളം പുറത്തുനിന്ന് വാങ്ങിയതിന്‍റെ ബാധ്യതകൂടി തീര്‍ക്കാന്‍ തീരുമാനിക്കുകയാണങ്കില്‍ ആ മെച്ചവും ബില്ലില്‍ ഉണ്ടാകില്ല. റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തേക്കും.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ മൂന്ന് വിതരണ കമ്പനികളുമായി സര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. ഇത് റദ്ദാക്കിയതോടെയായിരുന്നു സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി മാറിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു റെഗുലേറ്ററി കമ്മിഷന്‍ കരാര്‍ റദ്ധ് ചെയ്‌തത്.

യൂണിറ്റിന് 4 രൂപ 29 പൈസയ്‌ക്കായിരുന്നു പഴയ കരാറില്‍ വൈദ്യുതി ലഭിച്ചിരുന്നത്. ഈ കരാര്‍ റദ്ദാക്കിയതോടെ യൂണിറ്റിന് 10 രൂപവരെ നല്‍കി വൈദ്യുതി എത്തിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ കെഎസ്ഇബി (KSEB). ഇപ്പോഴുള്ള പശ്ചാത്തലത്തില്‍ വൈദ്യുതി വകുപ്പിന്‍റെ സെക്ഷന്‍ 108 പ്രകാരം സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് കരാര്‍ റദ്ധാക്കിയ ഉത്തരവ് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാന്‍ സാധിക്കും. ഇക്കാര്യം പരിശോധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

നിലവില്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഉയര്‍ന്ന തുകയ്‌ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കെഎസ്ഇബിയ്‌ക്ക് പ്രതിദിനം 20 കോടി രൂപയാണ് അധിക ചെലവ്. ഈയൊരു സാഹചര്യത്തിലാണ് റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതും.

Also Read : KSEB To Open SWAP Tender | വൈദ്യുതി ക്ഷാമം : പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബി ഇന്ന് സ്വാപ് ടെൻഡർ തുറക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.