ETV Bharat / state

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കരുത്: ഐ.എം.എ

author img

By

Published : May 15, 2020, 12:45 PM IST

സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ വൈറസ് വാഹകരാകാനുള്ള സാധ്യത ഉണ്ടെന്നും ഐ.എം.എ റിപ്പോർട്ടിൽ പറയുന്നു.

Educational institutions  not be opened immediately  IMA  covid-19  covid  Lock down  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  സ്കൂള്‍  കൊളജ്  ഐ.എം.എ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കരുത്; ഐ.എം.എ

തിരുവനന്തപുരം: പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗബാധയുണ്ടാകുന്ന സാഹചര്യത്തില്‍ സ്കൂളുകൾ ഉടൻ തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ മുന്നറിയിപ്പ്. സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ വൈറസ് വാഹകരാകാനുള്ള സാധ്യത ഉണ്ടെന്നും ഐ.എം.എ റിപ്പോർട്ടിൽ പറയുന്നു. ഒരു മാസമെങ്കിലും കുറഞ്ഞത് സ്കൂളുകൾ തുറക്കുന്നത് നീട്ടിവയ്ക്കണം. കുട്ടികളിൽ നിന്ന് വീടുകളിലേക്ക് രോഗമെത്താൻ സാധ്യത കൂടുതലാണ്.

വിഷയത്തെ കുറിച്ച് പഠിക്കാൻ ഐ.എം.എ ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സ്കൂളുകള്‍ തുറന്നാല്‍ റിവേഴ്സ് ക്വാറന്‍റൈൻ ഉൾപ്പെടെ രോഗ നിയന്ത്രണത്തിന് ഏർപ്പെടുത്തിയ സംവിധാനം താറുമാറാകും. സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് ഐ.എം.എയുടെ മുന്നറിയിപ്പ്. അധ്യായന വര്‍ഷം നഷ്ടമാകാതിരിക്കാൻ ഓണ്‍ലൈൻ പഠനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഐ.എം.എ നിർദേശിക്കുന്നുണ്ട്.

സ്കൂളുകളിൽ രോഗ വ്യാപനമുണ്ടായാൽ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. പരിശോധന സംവിധാനം ഇപ്പോൾ തന്നെ വെല്ലുവിളി നേരിടുകയാണ്. പരിശോധന കിറ്റുകളുടെ കുറവുമുണ്ട്. അതുകൊണ്ട് തന്നെ രോഗവ്യാപനം പരമാവധി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എ നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.