ETV Bharat / state

കടം വാങ്ങി സ്‌കൂള്‍ ഉച്ചഭക്ഷണം; എതിര്‍പ്പുയര്‍ന്നതോടെ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

author img

By ETV Bharat Kerala Team

Published : Nov 18, 2023, 10:56 PM IST

Donations For School Noon Meals : സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വായ്‌പ തിരികെ നൽകേണ്ടത് പ്രധാന അധ്യാപകരുടെ ചുമതലയാണ്. ഫണ്ട് യഥാസമയം കിട്ടിയില്ലെങ്കിൽ അതിന്‍റെ ബാധ്യത അധ്യാപകരുടെ തലയിലാവുമോ എന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണമായത്.

Circular To Ask Donations For School Noon Meals  Education Department Withdraws Circular  കടം വാങ്ങി സ്‌കൂള്‍ ഉച്ചഭക്ഷണം  സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്  സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി
Education Department Withdraws Circular To Ask Donations For School Noon Meals

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുവേണ്ടി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനും, പലിശരഹിത വായ്‌പ എടുക്കാനും നിർദ്ദേശിച്ച വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. അധ്യാപക സംഘടനകളില്‍ നിന്നടക്കം വ്യാപക എതിര്‍പ്പുയര്‍ന്നതോടെയാണ് പിൻവലിക്കല്‍ (Education Department Withdraws Circular To Ask Donations For School Noon Meals).

ഉച്ച ഭക്ഷണ പദ്ധതി ഫണ്ടിൽ കേന്ദ്ര വിഹിതം കിട്ടുന്നത് വൈകുന്നതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രധാന അധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നതിത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിറക്കിയത്. എന്നാൽ ഇതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നു. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വായ്‌പ തിരികെ നൽകേണ്ടത് പ്രധാന അധ്യാപകരുടെ ചുമതലയാണ്. ഫണ്ട് യഥാസമയം കിട്ടിയില്ലെങ്കിൽ അതിന്‍റെ ബാധ്യത അധ്യാപകരുടെ തലയിലാവുമോ എന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണമായത്.

Also Read: കടം വാങ്ങിയും കുട്ടികളെ ഊട്ടണം; സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ്

ഉച്ചഭക്ഷണ സംരക്ഷണ സമിതി: ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നതിൽ എന്തെങ്കിലും കാലതാമസം നേരിടുന്ന പക്ഷം പ്രാദേശിക വിഭവ സമാഹരണമടക്കം നടത്തി പദ്ധതി മുടങ്ങാതെ മുന്നോട്ടു കൊണ്ട് പോവുക എന്നതാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതിയുടെ ചുമതല. ഇതിനായി പൂർവ വിദ്യാർത്ഥികളിൽ നിന്നോ പൗര പ്രമുഖരിൽ നിന്നോ പലിശരഹിത സാമ്പത്തിക സഹായങ്ങൾ വരെ സ്വീകരിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പ്രധാന അധ്യാപകൻ ഈ തുക തിരികെ നൽകണം.

അതാത് വാർഡുകളിലെ മെമ്പർ /കൗൺസിലർ സമിതിയുടെ രക്ഷാധികാരി ആയി പ്രവര്‍ത്തിക്കണം. സ്‌കൂളിലെ പ്രധാന അധ്യാപകൻ കൺവീനറാകണം. പിടിഎ പ്രസിഡന്‍റ്, സീനിയർ /അസിസ്റ്റന്‍റ് അധ്യാപകൻ എസ് എം സി ചെയർമാൻ, മദർ പിടിഎ പ്രസിഡന്‍റ്, സ്‌കൂള്‍ മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി എന്നിവരെയും ഉച്ചഭക്ഷണ സംരക്ഷണ സമിതിയിൽ അംഗങ്ങളാക്കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ സിഎസ്ആർ ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തി അർഹതപ്പെട്ട കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാതെ സ്‌കൂളുകളിൽ പ്രമുഖ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനകള്‍, സ്പോൺസർഷിപ്പ് എന്നിവ സ്വീകരിച്ച് പദ്ധതി നടപ്പിലാക്കാമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു.

Also Read: പ്രീ സ്കൂളുകളിലെയും, അങ്കണവാടികളിലേയും ഉച്ചഭക്ഷണ പദ്ധതിയെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.