ETV Bharat / state

സാലറി വിവാദം; കോൺഗ്രസ് ജനവിരുദ്ധ പാർട്ടിയായെന്ന് മന്ത്രി ഇപി ജയരാജൻ ഇടിവി ഭാരതിനോട്

വ്യവസായ മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് സമഗ്ര പാക്കേജ് ഉണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജൻ. സാലറി ചലഞ്ചിന് എതിരെ പ്രതിഷേധിച്ച അധ്യാപകരെ വിമർശിച്ചും ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മന്ത്രി ഇപി ജയരാജൻ.

മന്ത്രി ഇ.പി ജയരാജൻ  സാലറി ചലഞ്ച് വിവാദം  അധ്യാപകർക്കെതിരെ മന്ത്രി ഇ.പി ജയരാജൻ  ഇടിവി ഭാരത് അഭിമുഖം  വ്യവസായ മന്ത്രി  minister e p jayarajan  salary challenge controversy  etv bharat exclusive interview
സാലറി ചലഞ്ച് വിവാദം; അധ്യാപകരെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ
author img

By

Published : Apr 30, 2020, 11:05 AM IST

തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ പ്രതിഷേധമുയർത്തിയ അധ്യാപകരെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ. ആറ് ദിവസത്തെ ശമ്പളം കുറഞ്ഞാല്‍ ജീവനക്കാർക്ക് എന്താണ് നഷ്‌ടമെന്ന് മന്ത്രി ചോദിച്ചു. ഒരു നേരത്തെ കഞ്ഞികുടിക്കാൻ കഴിയാത്ത പാവങ്ങളുള്ള നാടാണിതെന്ന് ഓർക്കണം. പാവങ്ങളെ സഹായാക്കുന്നതിന് എതിരെ കോടതിയില്‍ പോയവർക്കൊപ്പമാണ് കോൺഗ്രസ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് എത്ര മാത്രം അധ:പതിച്ചു എന്നതിനു തെളിവാണിതെന്നും പ്രതിപക്ഷനേതാവ് ആര്‍ക്കു വേണ്ടിയാണ് വാദിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജൻ പറഞ്ഞു.

സാലറി ചലഞ്ച് വിവാദം; അധ്യാപകരെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ

കൊവിഡിനെ തുടർന്ന് തകർന്ന കേരളത്തിലെ വ്യവസായ മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് സമഗ്ര പാക്കേജ് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സാമൂഹിക വ്യാപനം തടയുന്നത് കണക്കിലെടുത്ത് മാത്രമേ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതില്‍ ഇളവ് അനുവദിക്കൂവെന്നും മന്ത്രി ജയരാജൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.