ETV Bharat / state

ഹരിദാസിന്‍റേത് അതിക്രൂര കൊലപാതകം ; കേരളത്തെ അസ്ഥിരപ്പെടുത്താൻ ബോധപൂർവ ശ്രമം : ഡിവൈഎഫ്ഐ

author img

By

Published : Feb 23, 2022, 5:49 PM IST

Updated : Feb 23, 2022, 11:04 PM IST

'കേരളത്തിൽ തുടർച്ചയായി അക്രമങ്ങൾ ഉണ്ടാക്കുക എന്നത് വലതുപക്ഷത്തിന്‍റെയും, ആർഎസ്എസിന്‍റെയും അജണ്ട'

Dyfi on kannur haridas murder  Dyfi  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്  വി.കെ സനോജ്  ഡിവൈഎഫ്ഐ  haridas murder case  ഹരിദാസ് വധക്കേസ്
ഹരിദാസിന്‍റേത് അതിക്രൂരമായ കൊലപാതകം; കേരളത്തെ അസ്ഥിരപ്പെടുത്താൻ ബോധപൂർവം ശ്രമം നടക്കുന്നു: ഡിവൈഎഫ്ഐ

തിരുവനന്തപുരം : കണ്ണൂര്‍ പുന്നോല്‍ ഹരിദാസ് വധം അതിക്രൂരമായ രാഷ്ട്രീയകൊലപാതകമെന്ന് ഡിവൈഎഫ്ഐ. കേരളത്തെ അസ്ഥിരപ്പെടുത്താനും, ഭരണത്തെ തകർക്കാനും, മതനിരപേക്ഷ സ്വഭാവത്തെ തകർക്കാനും ബോധപൂർവം ശ്രമം നടക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

ഹരിദാസിന്‍റേത് അതിക്രൂര കൊലപാതകം ; കേരളത്തെ അസ്ഥിരപ്പെടുത്താൻ ബോധപൂർവ ശ്രമം : ഡിവൈഎഫ്ഐ

ഇടതുപക്ഷം അധികാരത്തിൽ വന്ന ശേഷം ഏകപക്ഷീയമായി 22 സഖാക്കളാണ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത്. എന്നാൽ കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതിന് പകരം അതിനെയെല്ലാം സമീകരിക്കുന്ന സമീപനമാണ് പൊതുവിൽ മാധ്യമങ്ങളും സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ തുടർച്ചയായി അക്രമങ്ങൾ ഉണ്ടാക്കുക എന്നത് വലതുപക്ഷത്തിന്‍റയും, ആർഎസ്എസിന്‍റെയും അജണ്ടയാണ്. ഇടുക്കി എഞ്ചിനീയറിങ് കോളജിൽ ധീരജ് എന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്‌ നേതാവിനെ പുറത്താക്കാനോ, നടപടി സ്വീകരിക്കാനോ ആ സംഘടന തയ്യാറായിട്ടില്ല.

also read: അഭിനയ രംഗത്ത് മികവ് തെളിയിച്ച നടന വിസ്‌മയം ; കെ.പി.എസി ലളിതയ്‌ക്ക് അന്തിമോപചാരം അർപ്പിച്ച് സജി ചെറിയാൻ

അക്രമകാരികളെ തള്ളിപ്പറയുന്നതിന് പകരം അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസും, ബിജെപിയും സ്വീകരിക്കുന്നതെന്നും വി. കെ സനോജ് കുറ്റപ്പെടുത്തി.

Last Updated : Feb 23, 2022, 11:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.