തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയ സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഡ്രൈവിങ് സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഒരേസമയം ഒരാൾക്ക് മാത്രമാണ് പരിശീലനം നൽകേണ്ടത്. ഓരോ വ്യക്തികളുടെയും പരിശീലനത്തിന് ശേഷം വാഹനം അണുവിമുക്തമാക്കണം. നേരത്തെ ഡ്രൈവിങ് സ്‌കൂൾ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്.
സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ പ്രവർത്തിക്കും - Driving schools will be open from tomorrow
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഒരേസമയം ഒരാൾക്ക് മാത്രമാണ് പരിശീലനം നൽകേണ്ടത്. ഓരോ വ്യക്തികളുടെയും പരിശീലനത്തിന് ശേഷം വാഹനം അണുവിമുക്തമാക്കണം.