ETV Bharat / state

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങും

സിആര്‍.പി.എഫ്, സൈന്യം , പൊലീസ് തുടങ്ങിയവയുടെ സഹായത്തോടെ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കും

author img

By

Published : Dec 12, 2019, 11:30 AM IST

Updated : Dec 12, 2019, 12:29 PM IST

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങും  തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങും  Drinking water will be impeded in the city of Thiruvananthapuram  Drinking water
തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: നഗരത്തില്‍ നാളെയും മറ്റെന്നാളും കുടിവെള്ളം മുടങ്ങും. അരുവിക്കരയിലെ 86 എം.എല്‍.ഡി, 74 എം.എല്‍.ഡി ജലശുദ്ധീകരണശാലകളുടെ നവീകരണത്തിന്‍റെ ഭാഗമായാണ് വിതരണം നിര്‍ത്തിവയ്ക്കുന്നത്. സിആര്‍.പി.എഫ്, സൈന്യം, പൊലീസ് തുടങ്ങിയവയുടെ സഹായത്തോടെ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കും.

നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നഗരത്തിലെ 57 വാര്‍ഡുകളിലെ ജലവിതരണമാണ് തടസപ്പെടുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനാണ് വാട്ടര്‍ അതോറിട്ടിയുടെ തീരുമാനം.

നാളെയും മറ്റന്നാളും മെഡിക്കല്‍കോളജ് , ആര്‍.സി.സി ശ്രീചിത്ര എന്നിവിടങ്ങളിലേയ്ക്ക് ടാങ്കര്‍ ലോറികള്‍ വഴി ജലമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തിയായ ഉടനെ പമ്പിങ് ആരംഭിക്കുമെങ്കിലും 15ന് രാത്രിയോടു കൂടി മാത്രമേ ജലവിതരണം പൂര്‍വസ്ഥിതിയിലാകുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.

Intro:തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റെന്നാളും കുടിവെള്ളം മുടങ്ങും.അരുവിക്കര ജലശുദ്ധീകരണ ശാലകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ശുദ്ധജലവിതരണം നിര്‍ത്തിവക്കുന്നത്.സിആര്‍.പി.എഫ്, സൈന്യം ,പോലീസ് തുടങ്ങിയവരുടെ സഹായത്തോടെ ടാങ്കറുകളില്‍ കുടിവെള്ളം എത്തി എത്തിക്കാനാണ് ശ്രമം.

Body:അരുവിക്കരയില്‍ നിന്നും ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലകഴുടെ നവീകരണ പ്രവര്‍ത്തനത്തിന്‍രെ ഭാഗമായാണ് രണ്ട് ദിവസം ജലവിതരണം നിര്‍ത്തിവയ്ക്കുന്നത്. നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും. നഗരത്തിലെ 57 വാര്‍ഡുകളിലെ ജലവിതരണമാണ് തടസ്സപ്പെടുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനാണ് വാട്ടര്‍ അതോറിട്ടിയുടെ തീരുമാനം.നാളെയും മറ്റന്നാളും മെഡിക്കല്‍കോളേജ് , ആര്‍.സി.സി ശ്രീചിത്ര എന്നിവിടങ്ങളിലേയ്ക്ക് ടാങ്കര്‍ ലോറികള്‍ വഴി ജലമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തിയായ ഉടനെ പമ്പിങ് ആരംഭിക്കുമെങ്കിലും 15 ന് രാത്രിയോടു കൂടി മാത്രമേ ജലവിതരണം പൂര്‍വ്വസ്ഥിതിയിലാകുകയുള്ളൂ.
Conclusion:
Last Updated : Dec 12, 2019, 12:29 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.