ജീവിതത്തിൽ ഒരിക്കലെങ്കിലും മൂക്കിന് പകരം വായിലൂടെ ശ്വാസം എടുക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ പതിവായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? മനുഷ്യ ശരീരത്തിൽ മൂക്കും വായും വ്യത്യസ്‌ത ആവശ്യങ്ങൾക്കായാണ് രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. അവ രണ്ടും ശരീരത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് അവയവങ്ങളാണ്. എന്നാൽ വായയിലൂടെ ശ്വാസമെടുക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. അത് എന്തൊക്കെയെന്ന് അറിയാം.
വായയിലൂടെ ശ്വസിച്ചാൽ എന്ത് സംഭവിക്കും?
പതിവായി വായയിലൂടെ ശ്വസിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. വായയിലൂടെ ശ്വസിക്കുമ്പോൾ ഓക്‌സിജന്‍റെ അഭാവത്തിന് കാരണമാകും. ഇത് ശരീര കോശങ്ങൾക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കാതെ വരികയും ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ അസിഡിറ്റിക്ക് കാരണമാകുന്ന ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്‌സ് രോഗത്തിനും ഇത് കാരണമാകും.
മൂക്കിലൂടെ ശ്വസിക്കുന്നതാണ് നല്ലത്
മൂക്കിലൂടെ ശ്വസിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ജലദോഷം, ചുമ, മൂക്കടപ്പ് എന്നിവ പലപ്പോഴും വായയിലൂടെ ശ്വാസമെടുക്കാൻ കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ വായയിലൂടെ ശ്വാസമെടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ പ്രധാനമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ചുവന്ന് തുടുത്ത ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം; ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ