തിരുവനന്തപുരം: കന്നുകാലിയെ മോഷ്ടിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍. പള്ളിപ്പുറത്ത് ദേശീയ പാതയ്ക്ക് സമീപം താമസിക്കുന്ന ഗീത വിജയന്‍റെ ഏഴു മാസം പ്രായമുള്ള കാളക്കുട്ടിയാണ് കഴിഞ്ഞ ദിവസം കളവുപോയത്. ഒമിനി വാനിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. നാലുമാസത്തിനിടെ നാല് തവണയാണ് ഇവിടെ മോഷണം നടന്നത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ ഗർഭിണികളായ ആടുകളാണ് മോഷണം പോയത്. ലോക്ക്ഡൗണിൽ ഭർത്താവ് വിജയന് ജോലിയില്ലാതായതോടെ പണം പലിശയ്ക്ക് വായ്പയെടുത്താണ് ഗീത കന്നുകാലി വളർത്തൽ ആരംഭിച്ചത്. സ്ഥിരമായി വളര്‍ത്തുമൃഗങ്ങള്‍ മോഷണം പോകുന്നതിനെ തുടര്‍ന്ന് അയൽവാസി വീട്ടുകാര്‍ക്ക് സി.സിടി.വി ക്യാമറ നല്‍കി.
മോഷണ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതോടെയാണ് പ്രതികള്‍ ക്യാമറിയില്‍ പതിഞ്ഞത്. മുൻപ് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതി ഇവര്‍ മംഗലപുരം പൊലീസിനു നൽകിയെങ്കിലും പ്രതികളെ ഇതുവരെ പിടി കൂടിയിട്ടില്ല.
ALSO READ: 'അത് താത്കാലികം' ; മഹാനിഘണ്ടു മേധാവി നിയമനത്തിൽ വിശദീകരണവുമായി കേരള സര്‍വകലാശാല