ETV Bharat / state

'പിണറായിക്കും ഉമ്മൻചാണ്ടിക്കും ഇരട്ട നീതി'? 'സമാന്തര നിയമസഭ'യില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

author img

By

Published : Aug 12, 2021, 1:10 PM IST

മുഖ്യമന്ത്രിക്കെതിരായ ഡോളർ കടത്ത് കേസിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്‌പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷം സമാന്തര നിയമസഭ കൂടിയത്. കോടതിയുടെ പരിഗണനയുള്ള വിഷയം സഭയിൽ ചർച്ച ചെയ്യാനാവില്ലെന്നായിരുന്നു സ്‌പീക്കറുടെ പ്രതികരണം.

ഡോളർ കടത്ത് കേസ്  dollar smuggling case  പ്രതീകാത്മക നിയമസഭ  സമാന്തര സഭ  സമാന്തര നിയമസഭ  മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം  പ്രതിപക്ഷം  മുഖ്യമന്ത്രിക്ക് എതിരായ ഡോളർ കടത്ത് കേസ്  സ്‌പീക്കർ  സ്‌പീക്കർ തള്ളി  നോട്ടീസ് സ്‌പീക്കർ തള്ളി  SPEAKER REJECTS ADJOURNMENT MOTION NOTICE
ഡോളർ കടത്ത് കേസ്: പ്രതീകാത്മക നിയമസഭയിൽ മുഖ്യനെതിരെ പോർവിളി ഉയർത്തി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ ഡോളർ കടത്ത് കേസ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന നോട്ടീസ് സ്‌പീക്കർ തള്ളിയതോടെ സഭാ കവാടത്തിൽ സമാന്തര നിയമസഭയുമായി പ്രതിപക്ഷം. എൻ. ഷംസുദ്ദീൻ എംഎൽഎ സ്‌പീക്കറായി അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പിടി തോമസിനെ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ നടപടി ഭരണാഘടന ലംഘനമാണെന്നും രാജി വച്ച് അന്വേഷണം നേരിടണമെന്നും തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം

ഡിപ്ലോമാറ്റിക് ബാഗേജ് വഴി എന്തിന് പൊതി കൊണ്ടുപോയെന്ന് മുഖ്യമന്ത്രി വ്യകത്മാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കൺഫൻഷൻ സ്റ്റേറ്റ്‌മെന്‍റിന് സമാനമായ മൊഴിയാണ് പ്രതികളുടേത്. തട്ടിപ്പുകേസിൽ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയിലാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ കേസെടുത്തത്. പിണറായിക്കും ഉമ്മൻ ചാണ്ടിക്കും രണ്ടു നീതിയാണോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് ഭയക്കണമെന്നായിരുന്നു കെ.കെ. രമയുടെ ചോദ്യം.

ALSO READ: നിയമസഭയ്ക്ക് മുന്നില്‍ സമാന്തര സഭയുമായി പ്രതിപക്ഷം

ഡോളർ കടത്ത് കേസ് സഭയിൽ ഉന്നയിച്ചതിന്, കോടതിയുടെ പരിഗണനയുള്ള വിഷയം സഭയിൽ ചർച്ച ചെയ്യാനാകില്ലെന്നായിരുന്നു സ്‌പീക്കറുടെ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സമാന്തര നിയമസഭ കൂടി പ്രതിഷേധിച്ചത്. കേസിൽ സഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.

അതേസമയം മുഖ്യമന്ത്രി സഭയിൽ ഉണ്ടായിട്ടും വിഷയത്തിൽ മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. ഈ നിയമസഭ സമ്മേളന കാലയളവിൽ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്‌കരിക്കുന്നത് .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.